ഹോം ​വോ​ട്ടിം​ഗ്: ഒ​ന്നാംഘ​ട്ടം 6,742 വോ​ട്ടു​ക​ൾ
Sunday, April 21, 2024 3:26 AM IST
ഇ​ടു​ക്കി: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 85ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ​യോ​ധി​ക​ർ​ക്കും വീ​ട്ടി​ൽ വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഹോം ​വോ​ട്ടിം​ഗി​ന്‍റെ ഒ​ന്നാംഘ​ട്ടം അ​വ​സാ​നി​ച്ച​പ്പോ​ൾ ആ​കെ വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 6742.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 25 വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ലും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തു​ന്പോ​ൾ വോ​ട്ട​ർ​മാ​ർ സ്ഥ​ല​ത്തി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടും.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

തൊ​ടു​പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഇ​ടു​ക്കി സ​ബ് ക​ള​ക്‌ട​ർ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.

ഇ​ന്നു രാ​വി​ലെ 11ന് ​ക​രി​ങ്കു​ന്നം ആ​തി​ര പ്ലൈ​വു​ഡ് സ്ഥാ​പ​ന​ത്തി​ലാ​ണ് ക്ലാസ്. തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഹി​ന്ദി​യി​ൽ ആ​യി​രി​ക്കും ക്ലാ​സ്.

ഫു​ട്ബോ​ൾ മ​ത്സ​രം

തൊ​ടു​പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ളി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​റ​വ​ന്യു - പോ​ലീ​സ് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ക്കും.

ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​കെ.​വി​ഷ്ണു പ്ര​ദീ​പ്, സ​ബ് ക​ള​ക്ട​ർ ഡോ.​ അ​രു​ണ്‍ എ​സ്. നാ​യ​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഹ​രി​ത ബൂ​ത്ത്

തൊ​ടു​പു​ഴ: ഹ​രി​തച​ട്ടം പാ​ലി​ച്ച് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഹ​രി​ത ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ൽ ജി​ല്ലാ ക​ള​ക്‌ട​ർ ഷീ​ബാ ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.

മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ട്ടം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളും മെ​ക്കാ​നി​ക്ക​ൽ യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് ഹ​രി​ത ബൂ​ത്ത് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.