പു​തു​പ്പ​ള്ളി പ​ള്ളി​യി​ല്‍ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ൾ; 28ന് ​കൊ​ടി​യേ​റും
Tuesday, April 23, 2024 6:22 AM IST
കോ​ട്ട​യം: ജോ​ര്‍ജി​യ​ന്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ പെ​രു​ന്നാ​ളി​നു 28നു ​കൊ​ടി​യേ​റും. മേ​യ് അ​ഞ്ച് മു​ത​ല്‍ ഏ​ഴ് വ​രെ​യാ​ണു പ്ര​ധാ​ന പെ​രു​ന്നാ​ള്‍. ഇ​ന്നു മു​ത​ല്‍ മേ​യ് 23 വ​രെ സ​ഹ​ദാ സാ​ന്നി​ധ്യാ​നു​സ്മ​ര​ണ ദി​ന​ങ്ങ​ളാ​യി ആ​ച​രി​ക്കും. ദി​വ​സ​വും രാ​വി​ലെ വി​ശു​ദ്ധ കു​ര്‍ബാ​ന​യും തി​രു​ശേ​ഷി​പ്പുങ്ക​ല്‍ മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന​യും ന​ട​ത്തും.

28നു ​രാ​വി​ലെ 8.30നു ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര, വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​കാ​രി റ​വ.​ഡോ. വ​ര്‍ഗീ​സ് വ​ര്‍ഗീ​സ് കൊ​ടി​യേ​റ്റും.
മേ​യ് ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ ക​ണ്‍വ​ന്‍ഷ​ന്‍ ന​ട​ക്കും. ഫാ. ​ജോ​ണ്‍ ടി. ​വ​ര്‍ഗീ​സ് കു​ള​ക്ക​ട, ഫാ. ​തോ​മ​സ് വ​ര്‍ഗീ​സ് അ​മ​യി​ല്‍, ഡോ. ​ടി​ജു തോ​മ​സ്, ഡോ. ​ജി​ജു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

അ​ഞ്ചി​നു രാ​വി​ലെ 11.30നു ​സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദീ​യ​സ്‌​കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ര്‍ഡ​ര്‍ ഓ​ഫ് സെ​ന്‍റ് ജോ​ര്‍ജ് ബ​ഹു​മ​തി ഫാ. ​കു​ര്യാ​ക്കോ​സ് വ​ര്‍ഗീ​സ്, ഫാ. ​നോ​ബി​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ക്ക് ന​ല്‍കും. ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, റ​വ.​ഡോ. തോ​മ​സ് വ​ര്‍ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം ആ​റി​നു തീ​ര്‍ഥാ​ട​ക​സം​ഗ​മം ന​ട​ക്കും.

ആ​റി​നു രാ​വി​ലെ 8.30നു ​വി​ശു​ദ്ധ അ​ഞ്ചി​ന്മേ​ല്‍ കു​ര്‍ബാ​ന. ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദി​മെ​ത്ര​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. 11നു ​പൊ​ന്നി​ല്‍ കു​രി​ശ് മ​ദ്ബ​ഹാ​യി​ല്‍ സ്ഥാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വി​റ​കി​ടീ​ല്‍ ഘോ​ഷ​യാ​ത്ര, നാ​ലി​നു വി​റ​കി​ടീ​ല്‍ ച​ട​ങ്ങ്. വൈ​കു​ന്നേ​രം 5.15നു ​ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ പെ​രു​ന്നാ​ള്‍ സ​ന്ധ്യാ​ന​മ​സ്‌​കാ​രം. 6.30നു ​പു​തു​പ്പ​ള്ളി ക​വ​ല​ചു​റ്റി പ്ര​ദ​ക്ഷി​ണം. രാ​ത്രി 10ന് ​അ​ഖ​ണ്ഡ​പ്രാ​ര്‍ഥ​ന.

ഏ​ഴി​നു രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന, 8.30നു ​ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ ഒ​മ്പ​തി​ന്മേ​ല്‍ കു​ര്‍ബാ​ന. 11.15നു ​വെ​ച്ചൂ​ട്ട് നേ​ര്‍ച്ച സ​ദ്യ. ര​ണ്ടി​നു പ്ര​ദ​ക്ഷി​ണം. നാ​ലി​നു നേ​ര്‍ച്ച വി​ള​മ്പ് അ​പ്പ​വും കോ​ഴി​യി​റ​ച്ചി​യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ റ​വ.​ഡോ. വ​ര്‍ഗീ​സ് വ​ര്‍ഗീ​സ്, ഫാ. ​ബ്ല​സ​ന്‍ മാ​ത്യു ജോ​സ്, ഫി​ലി​പ്പോ​സ് വി. ​ഏ​ബ്ര​ഹാം, എ​ന്‍.​കെ. മാ​ത്യു, സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.