അ​രു​വി​ത്തു​റ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, April 22, 2024 11:35 PM IST
അ​​രു​​വി​​ത്തു​​റ: പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ര്‍​ജ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ദീ​​പാ​​ലം​​കൃ​​ത​​മാ​​യ പ​​ള്ളി​​യു​​ടെ മു​​മ്പി​​ല്‍ പ്രാ​​ര്‍​ഥ​​നാ​​മ​​ഞ്ജ​​രി​​ക​​ളും സ്തു​​തി​​ഗീ​​ത​​ങ്ങ​​ളും നി​​റ​​ഞ്ഞ സാ​​യാ​​ഹ്ന​​ത്തി​​ല്‍ വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ട്ടു​​ക​​ല്ലേ​​ല്‍ കൊ​​ടി​​യേ​​റ്റു​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു.

കൊ​​ടി​​യേ​​റ്റി​​നു ശേ​​ഷം ഫാ. ​​തോ​​മ​​സ് ത​​യ്യി​​ലി​​ന്‍റെ​​യും ഫാ. ​​മാ​​ത്യു വെ​​ണ്ണാ​​യി​​പ്പി​​ള്ളി​​ലി​​ന്‍റെ​​യും കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ പു​​റ​​ത്തു​​ന​​മ​​സ്‌​​കാ​​രം ന​​ട​​ന്നു. തു​​ട​​ര്‍​ന്ന് ഇ​​ട​​വ​​ക ജ​​ന​​ങ്ങ​​ളും തൊ​​ട്ട​​ടു​​ത്ത ഇ​​ട​​വ​​ക​​ക​​ളി​​ലെ വി​​ശ്വാ​​സി​​ക​​ളും ചേ​​ര്‍​ന്ന് വ​​ട​​ക്കേ​​ക്ക​​ര കു​​രി​​ശു​​പ​​ള്ളി​​യി​​ലേ​​ക്ക് 101 പൊ​​ന്‍​കു​​രി​​ശു​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണം വി​​ശ്വാ​​സ പ്ര​​ഘോ​​ഷ​​ണ​​ത്തി​​ന്‍റെ​​യും മ​​ത​​സൗ​​ഹാ​​ര്‍​ദ​​ത​​യു​​ടെ​​യും പ്ര​​തീ​​ക​​മാ​​യി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ള്‍ ന​​ഗ​​ര​​പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ വെ​​ട്ടു​​ക​​ല്ലേ​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​യ​​ല്‍ പ​​ണ്ടാ​​ര​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​സ​​ഫ് ക​​ദ​​ളി​​യി​​ല്‍, ഫാ. ​​ഫ്രാ​​ന്‍​സി​​സ് മാ​​ട്ടേ​​ല്‍, ഫാ. ​​ഏ​​ബ്ര​​ഹാം കു​​ഴി​​മു​​ള്ളി​​ല്‍, ഫാ. ​​ബി​​ജു കു​​ന്ന​​ക്കാ​​ട്ട്, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ തോ​​മ​​സ് കു​​ന്ന​​യ്ക്കാ​​ട്ട്, ജോ​​സു​​കു​​ട്ടി ക​​രോ​​ട്ടു​​പു​​ള്ളോ​​ലി​​ല്‍, പ്രി​​ന്‍​സ് പോ​​ര്‍​ക്കാ​​ട്ടി​​ല്‍, ടോം ​​പെ​​രു​​നി​​ലം, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ അ​​രു​​ണ്‍ താ​​ഴ​​ത്തു​​പ​​റ​​മ്പി​​ല്‍, ഡോ. ​​റെ​​ജി വ​​ര്‍​ഗീ​​സ് മേ​​ക്കാ​​ട​​ന്‍, ചാ​​ക്കോ​​ച്ച​​ന്‍ പ്ലാ​​ത്തോ​​ട്ടം, ജോ​​ജി ത​​ടി​​ക്ക​​ല്‍, ജോ​​ര്‍​ജ് മൂ​​ഴി​​യാ​​ങ്ക​​ല്‍, ജോ​​സ് വ​​യ​​മ്പോ​​ത്ത​​നാ​​ല്‍, ഡെ​​ന്നീ​​സ് മേ​​ക്കാ​​ട്ട്, സാ​​ബു പ്ലാ​​ത്തോ​​ട്ടം, ജോ​​ണ്‍​സ​​ണ്‍ ചെ​​റു​​വ​​ള്ളി​​ല്‍, പാ​​രി​​ഷ് ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

ഇ​​ന്നു രാ​​വി​​ലെ 9.30 ന് ​​തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ. 10 ന് ​​ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് സു​​റി​​യാ​​നി കു​​ര്‍​ബാ​​ന​​യും വൈ​​കു​​ന്നേ​​രം 4.30 ന് ​​സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ് മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും അ​​ര്‍​പ്പി​​ക്കും. ആ​​റി​​നു തി​​രു​​നാ​​ള്‍ പ്ര​​ദ​​ക്ഷി​​ണം.