പോ​​ലീ​​സ് പെ​​ൻ​​ഷ​​നേ​​ഴ്സ് വെ​​ൽ​​ഫ​​യ​​ർ അ​​സോ. ജി​​ല്ലാ സ​​മ്മേ​​ള​​നം ന​​ട​​ത്തി
Monday, April 22, 2024 6:33 AM IST
കോ​​ട്ട​​യം: കേ​​ര​​ള സ്റ്റേ​​റ്റ് പോ​​ലീ​​സ് പെ​​ൻ​​ഷ​​നേ​​ഴ്സ് വെ​​ൽ​​ഫ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​നം ന​​ട​​ത്തി. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ന​​ഗ​​ര​​സ​​ഭാ കൗ​​ൺ​​സി​​ല​​ർ സാ​​ബു മാ​​ത്യു, സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബാ​​ല​​കൃ​​ഷ്ണ​​ൻ ക​​ല്ല​​റ,

ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ആ​​ർ. ര​​വി​​കു​​മാ​​ർ, കെ​​എ​​സ്എ​​സ്പി​​എ സം​​സ്ഥാ​​ന കൗ​​ൺ​​സി​​ൽ അം​​ഗം മോ​​ഹ​​ന​​ച​​ന്ദ്ര​​ൻ, ജോ​​സ​​ഫ് മൈ​​ലാ​​ടി, പി.​​ജി. വി​​ജ​​യ​​കു​​മാ​​ർ, വി.​​പി. രാ​​ജ​​ൻ, ടി.​​കെ. ജോ​​ർ​​ജ്, സാ​​ബു, വി.​​കെ. സാ​​റാ​​മ്മ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സി​​നി​​മാ​​താ​​രം ക​​ലാ​​ഭ​​വ​​ൻ ഷാ​​ജോ​​ൺ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

ഡി​​എ കു​​ടി​​ശി​​ക പൂ​​ർ​​ണ​​മാ​​യും ഉ​​ട​​ൻ ന​​ൽ​​കു​​ക, ഡി​​എ അ​​രി​​യ​​ർ, പെ​​ൻ​​ഷ​​ൻ അ​​രി​​യ​​ർ, ട്രെ​​യി​​നിം​​ഗ് പീ​​രി​​യ​​ഡ് ആ​​നു​​കു​​ല്യം എ​​ന്നി​​വ എ​​ല്ലാ​​വ​​ർ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ക, മെ​​ഡി​​സെ​​പ് അ​​പാ​​ക​​ത​​ക​​ൾ ഉ​​ട​​ൻ പ​​രി​​ഹ​​രി​​ക്കു​​ക, നാ​​ലാം ഗ്രേ​​ഡ് ആ​​നു​​കൂ​​ല്യം എ​​ല്ലാ​​വ​​ർ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ള​​ട​​ങ്ങി​​യ പ്ര​​മേ​​യം പാ​​സാ​​ക്കി.

പു​​തി​​യ ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പി.​​ഡി. രാ​​ധാ​​കൃ​​ഷ്ണ​​പി​​ള്ള (പ്ര​​സി​​ഡ​​ന്‍റ്), മോ​​ൻ​​സി​​മോ​​ൻ കെ.​​ജെ. (സെ​​ക്ര​​ട്ട​​റി), ര​​മേ​​ശ​​ൻ കെ.​​എ​​ൻ. (ട്ര​​ഷ​​റ​​ർ), സി.​​കെ. ബാ​​ബു, എ.​​എ​​ൻ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, വി.​​പി. രാ​​ജ​​ൻ, വി.​​കെ. സാ​​റാ​​മ്മ (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ), ജോ​​ണി ജോ​​സ​​ഫ്, എം.​​എം. മാ​​ത്യു ,സു​​ര കെ.​​എ​​ൻ., എം.​​കെ. രാ​​ജ​​ൻ (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​ർ) എ​​ന്നി​​വ​​രെ​​യും സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യി​​ലേ​​ക്ക് ആ​​ർ. ര​​വി​​കു​​മാ​​റി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.