സ്കൂ​​ട്ട​​റി​​നു പി​​ന്നി​​ൽ ഓ​​ട്ടോ​​യി​​ടി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക്കു പ​​രി​​ക്ക്
Sunday, April 21, 2024 6:48 AM IST
പാ​​മ്പാ​​ടി: പാ​​മ്പാ​​ടി വ​​ട്ട​​മ​​ല​​പ്പ​​ടി​​ക്ക​​ൽ സ്കൂ​​ട്ട​​റി​​ന്‍റെ പി​​ന്നി​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ടി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക്ക് പ​​രി​​ക്ക്. ഇ​​ടി​​ച്ച ഓ​​ട്ടോ സ്കൂ​​ട്ട​​റു​​മാ​​യി റോ​​ഡി​​ലൂ​​ടെ നി​​ര​​ങ്ങി​​നീ​​ങ്ങി വി​​ദ്യാ​​ർ​​ഥി​​ക്ക് കൈ​​ക്ക് സാ​​ര​​മാ​​യ പ​​രു​​ക്കേ​​റ്റു. അ​​പ​​ക​​ട​​ത്തി​​ന് ശേ​​ഷം ഓ​​ട്ടോ​​റി​​ക്ഷ നി​​ർ​​ത്താ​​തെ പോ​​യി.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം വൈ​​കു​​ന്നേ​​രം 5.30നാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​റ്റ​​ക്ക​​ര സ്വ​​കാ​​ര്യ കോ​​ള​​ജി​​ൽ പ​​ഠി​​ക്കു​​ന്ന പൂ​​ത​​ക്കു​​ഴി സ്വ​​ദേ​​ശി റോ​​ജി (19) നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ത​​ത്വ​​മ​​സി എ​​ന്നാ​​ണ് ഓ​​ട്ടോ​​റി​​ക്ഷ​​യു​​ടെ പേ​​രെ​​ന്ന് ദൃ​​സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. ഇ​​ടി​​ച്ച് തെ​​റി​​പ്പി​​ച്ച ശേ​​ഷം ഓ​​ട്ടോ ക്രോ​​സ് റോ​​ഡ് പ​​ങ്ങ​​ട റൂ​​ട്ടി​​ലേ​​യ്ക്ക് പോ​​യി.

ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ ഒ​​രാ​​ൾ പി​​ന്തു​​ട​​ർ​​ന്നെ​​ങ്കി​​ലും ഓ​​ട്ടോ​​റി​​ക്ഷ അ​​മി​​ത​​വേ​​ഗ​​ത്തി​​ൽ ഓ​​ടി​​ച്ച് ര​​ക്ഷ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് റോ​​ജി​​യെ പാ​​മ്പാ​​ടി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. റോ​​ജി​​യു​​ടെ പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് പാ​​മ്പാ​​ടി പോ​​ലീ​​സ് പ​​രാ​​തി സ്വീ​​ക​​രി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്.