തി​​രു​​നാ​​ൾ
Sunday, April 21, 2024 6:48 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ൾ

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ ഇ​​ട​​വ​​ക​​മ​​ധ്യ​​സ്ഥ​​നാ​​യ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ൾ 26, 27, 28 തീ​​യ​​തി​​ക​​ളി​​ൽ ആ​​ഘോ​​ഷി​​ക്കും. 26ന് ​​രാ​​വി​​ലെ 6.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​കാ​​രി റ​​വ. ഡോ. ​​ബെ​​ന്നി ജോ​​ൺ മാ​​രാം​​പ​​റ​​മ്പി​​ൽ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​സ​​ഹ​​വി​​കാ​​രി ഫാ. ​​ഫ്രെ​​ഡ്ഡി കോ​​ട്ടൂ​​ർ. 27ന് ​​രാ​​വി​​ലെ 6.15നും, ​​ഒ​​ന്പ​​തി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ജോ​​സ​​ഫ്പ​​ള്ളാ​​ട്ടി​​ൽ.

തി​​രു​​നാ​​ൾ​​ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ ആ​​റി​​നും, ഒ​​ന്പ​​തി​​നും വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന-​​ഫാ. ടോ​​ണി മാ​​ളി​​യേ​​ക്ക​​ൽ, പ്ര​​സം​​ഗം-​​ഫാ. ജോ​​ഫി തോ​​ട്ട​​ങ്ക​​ര. തു​​ട​​ർ​​ന്ന് ടൗ​​ൺ​​ചു​​റ്റി പ്ര​​ദ​​ക്ഷി​​ണം. അ​​ന്നേ​​ദി​​വ​​സം ത​​ല​​പ്പാ​​റ​​പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

തി​​രു​​നാ​​ൾ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി റ​​വ. ഡോ. ​​ബെ​​ന്നി ജോ​​ൺ മാ​​രാം​​പ​​റ​​മ്പി​​ൽ, സ​​ഹ വി​​കാ​​രി ഫാ. ​​ഫ്രെ​​ഡ്ഡി കോ​​ട്ടൂ​​ർ, കൈ​​ക്കാ​​ര​​ൻ​​മാ​​രാ​​യ കു​​ര്യാ​​ക്കോ​​സ് മ​​ഠ​​ത്തി​​ക്കു​​ന്നേ​​ൽ, ബേ​​ബി ജോ​​സ​​ഫ് പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ടോ​​മി ജോ​​സ​​ഫ് വ​​ലി​​യ​​വീ​​ട്ടി​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ൾ 28ന്

​കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ 28ന് ​ആ​ഘോ​ഷി​ക്കും. ഇ​ട​വ​ക​യി​ലെ സെന്‍റ് ജോ​സ​ഫ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ന​ട​ത്തി​പ്പ്.

രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധന്‍റെ തി​രു​സ്വ​രൂ​പം ചെ​റി​യ പ​ള്ളി​യു​ടെ മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. 5.30, 7.00, 8.45, 11.00 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച. 6.30ന് ​അ​സിസ്റ്റന്‍റ് വി​കാ​രി ഫാ. ​ഓ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

ആ​റി​ന് പ്ര​ദ​ക്ഷി​ണം. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റി​ൻ കൂ​ട്ടി​യാ​നി​യി​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദം ന​ൽ​കും. ഏ​ഴി​ന് സ്നേ​ഹ​വി​രു​ന്ന്. 7.20ന് ​സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​സ​ന്ധ്യ- ജോ​ർ​ജി​യ​ൻ ഈ​വ്.

അ​സിസ്റ്റന്‍റ് വി​കാ​രി സോ​ൺ ഡ​യ​റ​ക്ട​ർ ഫാ. ​ഓ​സ്റ്റി​ൻ മേ​ച്ചേ​രി​ൽ, ജോ​സ് വ​ട്ടം​കു​ഴി, ജെ​സി മാ​ണി​ക്യം​കു​ഴി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.