എരുമേലിയിൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 12ന്
Saturday, April 1, 2023 10:37 PM IST
എ​രു​മേ​ലി: അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യി ഇ​ട​തു​പ​ക്ഷ ഭ​ര​ണ​മൊ​ഴി​ഞ്ഞ എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി ചേ​രു​ന്ന​ത് 12ന്. ​ഇ​ത് സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു.
12ന് ​പ​ഞ്ചാ​യ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 11ന് ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.
കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​റാ​ണ് വ​ര​ണാ​ധി​കാ​രി. ഒ​രാ​ഴ്ച മു​മ്പ് പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ​ക്ക്‌ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​മ്മി​റ്റി നോ​ട്ടീ​സ് ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.