മ​തേ​ത​ര ഇ​ന്ത്യ​യു​ടെ വീ​ണ്ടെ​ടു​പ്പി​നു​ള്ള ശ്ര​മം പാ​ഴാ​ക്ക​രു​ത്: സാ​ദി​ഖ​ലി ത​ങ്ങ​ൾ
Wednesday, April 17, 2024 3:47 AM IST
പ​ത്ത​നം​തി​ട്ട: ജ​നാ​ധി​പ​ത്യ മ​തേ​ത​ര ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ൾ​ക്കൊ​ള്ള​ലി​ന്‍റെ രാ​ഷ്‌​ട്രീ​യ​മാ​ണ് നെ​ഹ്റു​വി​ന്‍റെ​യും അ​ബേ​ദ്ക​റു​ടെ​യും ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി വൈ​വി​ധ്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് ബി​ജെ​പി​യു​ടെ രാ​ഷ്‌​ട്രീ​യം. സി​എ​എ പോ​ലെ​യു​ള്ള നി​യ​മ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​ത്തെ​യാ​ണ് ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തെ​ന്നും ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു.

മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​എം. ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ. ​ഷം​സു​ദീ​ൻ, എ. ​സു​രേ​ഷ് കു​മാ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ.​ഇ. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ, ജോ​ൺ​സ​ൻ വി​ള​വി​നാ​ൽ, ഷാ​ന​വാ​സ് അ​ലി​യാ​ർ, എ​ൻ.​എ. നൈ​സാം, മു​ഹ​മ്മ​ദ് അ​ൻ​സാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.