വീ​ട്ടി​ലെ​ത്തി വോ​ട്ടെ​ടു​പ്പ്: അ​സ​ന്നി​ഹി​ത​രു​ടെ വോ​ട്ടു​ക​ൾ പെ​ട്ടി​യി​ലാ​ക്കി തു​ട​ങ്ങി
Wednesday, April 17, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 85 വ​യ​സു പി​ന്നി​ട്ട മു​തി​ര്‍​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​ പെ​ട്ട​വ​ര്‍​ക്കും വീ​ടു​ക​ളി​ൽ ത​ന്നെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു. അ​സ​ന്നി​ഹി​ത (ആ​ബ്‌​സെ​ന്‍റീ) വോ​ട്ട​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കു​ള്ള വോ​ട്ടിം​ഗി​നാ​യി നി​യോ​ഗി​ച്ച പ്ര​ത്യേ​ക പോ​ളിം​ഗ് സം​ഘ​ങ്ങ​ളു​ടെ ഭ​വ​ന​സ​ന്ദ​ര്‍​ശ​നം 19 വ​രെ​യു​ണ്ടാ​കും.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും ബി​എ​ൽ​ഒ​യും പോ​ലീ​സും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. പ്രാ​യ​മാ​യ​വ​ർ സ്വ​യ​മേ വോ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ച്ചി​ട്ടു​ള്ള​ത്. ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ പ്ര​ത്യേ​ക ക​വ​റി​ലാ​ക്കി സീ​ൽ ചെ​യ്ത് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ വീ​ടു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട് അ​താ​തു ദി​വ​സം ത​ന്നെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ര്‍​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റും. ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തു​ന്ന തീ​യ​തി​യും സ​മ​യ​വും വോ​ട്ട​ര്‍​മാ​രെ എ​സ്എം‌​എ​സ് മു​ഖേ​ന​യോ ബി​എ​ല്‍​ഒ വ​ഴി​യോ അ​റി​യി​ക്കും.