ടൂ​റി​സ്റ്റ് ബ​സി​ന് ‌പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, April 19, 2024 10:18 PM IST
ക​ണ്ണൂ​ർ: താ​ണ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ടൂ​റി​സ്റ്റ് ബ​സി​ന് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പ​യ്യാ​മ്പ​ലം റെ​ഡ് ക്രോ​സ് റോ​ഡി​ലെ ഷാ​ബി​റാ​സി​ൽ കെ. ​അ​ബ്ദു​ൾ ബാ​സി​ത്(21) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വാ​യ റ​ബീ​ഹി(16) നെ ​ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.40 തോ​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബ​ന്ധു​വി​നെ കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബാ​സി​ത് സ​ഞ്ച​രി​ച്ച കെ​എ​ൽ13​എ​ക്സ്2617 ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് നി​ർ​ത്തി​യി​ട്ട ടൂ​റി​സ്റ്റ് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു.

ബാ​സി​തി​നെ ഉ​ട​ൻ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ബാ​സി​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഫ്സ​ൽ - ബാ​ഷി​റ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഫ്ര, അം​റ.