മ​ര​ത്തി​ൽനി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ടെക്സ്റ്റൈൽ ഉടമ മ​രി​ച്ചു
Friday, April 19, 2024 10:18 PM IST
പ​ടി​യൂ​ർ: മ​ര​ത്തി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ലി​ക്കാ​ട് ടൗ​ണി​ലെ ടൈ​ല​റും ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ​യു​മാ​യ പു​ലി​ക്കാ​ട് വെ​ള്ള​റ​പ്പ​ള്ളി​യി​ൽ ഹൗ​സി​ൽ വി.​ബി. വാ​മ​ന​ൻ (58) ആ​ണ് മ​രി​ച്ച​ത്.

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത് .ഒ​രാ​ഴ്ച മു​മ്പാ​യി​രു​ന്നു അ​പ​ക​ടം. വീ​ടി​നു മു​ന്നി​ലെ മ​ര​ത്തി​ൽ നി​ന്നും വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ വാ​മ​ന​നെ ആ​ദ്യം ക​ണ്ണൂ​രി​ലും തു​ട​ർ​ന്ന് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

സി​പി​എം മു​ൻ പു​ലി​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വാ​മ​ന​ൻ നി​ല​വി​ൽ സി​പി​എം പു​ലി​ക്കാ​ട് ബ്രാ​ഞ്ചം​ഗ​മാ​ണ്. ഭാ​ര്യ: മി​നി. മ​ക്ക​ൾ: മി​ഥു​ൻ (ന്യൂ​സി​ലാ​ൻ​ഡ്), നി​ധി​ൻ (പൂ​നെ). മ​രു​മ​ക്ക​ൾ: ഷി​ൽ​ന (ന്യൂ​സി​ലാ​ൻ​ഡ്), അ​നു​ശ്രീ (ന​ഴ്സ്, എ​യ​ർ​ഫോ​ഴ്സ്, ഹ​രി​യാ​ന). സ​ഹോ​ദ​ര​ങ്ങ​ൾ: സു​രേ​ന്ദ്ര​ൻ, ബാ​ല​ച​ന്ദ്ര​ൻ, രാ​ജ​മ്മ, പീ​താം​ബ​ര​ൻ.