എ​ള്ളു​മ​ന്ദം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ തി​രു​നാ​ൾ നാളെ മുതൽ
Wednesday, April 17, 2024 5:47 AM IST
മാ​ന​ന്ത​വാ​ടി: എ​ള്ളു​മ​ന്ദം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​ന്നാ​ൾ മ​ഹോ​ത്സ​വം 18 മു​ത​ൽ 21 വ​രെ ആ​ഘോ​ഷി​ക്കു​ന്നു. 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​പി​ൻ ക​ള​പ്പു​ര​ക്ക​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.

തു​ട​ർ​ന്ന് ഫാ. ​മെ​ൽ​ബി​ൻ ഇ​ളം​പ്ലാ​ശേ​രി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 19ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. തി​രു​ന്നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണ​വും സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മ​റ്റ് ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റും. 20ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. തി​രു​നാ​ൾ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​നി​ധീ​ഷ് ത​ല​ച്ചി​റ, ഫാ. ​ഷാ​ന്‍റോ കാ​ര​മ്മ​യി​ൽ, ഫാ. ​ലി​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

തു​ട​ർ​ന്ന് പൂ​ള​ച്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണ​വും ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.

21ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് മാ​ന​ന്ത​വാ​ടി രൂ​പ​ത മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​സ​ജി നെ​ടും​ക​ല്ലേ​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് എ​ള്ളു​മ​ന്ദം കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദി​ക്ഷ​ണം. ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും.