തോണിച്ചാലിലെ ക്വാറിവിരുദ്ധ സമരം : അമിത ലോഡുമായി വന്ന ടിപ്പറുകൾ നാട്ടുകാർ തടഞ്ഞു
Sunday, April 21, 2024 4:59 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗോ​ത​മ്പ് റോ​ഡ് തോ​ണി​ച്ചാ​ലി​ലെ ക്വാ​റി വി​ഷ​യ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്തും നാ​ട്ടു​കാ​രും ക്വാ​റി ഉ​ട​മ​ക​ളും ത​മ്മി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ ലം​ഘി​ച്ച് അ​മി​ത ലോ​ഡു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

നേ​ര​ത്തെ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം ഡി​മാ​ന്‍റു​ക​ളി​ൽ 70 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ക്വാ​റി പ്ര​വ​ർ​ത്തി​ക്കാ​നും ലോ​ഡ് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നും പ​റ്റൂ എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന തീ​രു​മാ​നം. എ​ന്നാ​ൽ ഈ ​ധാ​ര​ണ തെ​റ്റി​ച്ചു എ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

അ​തേ സ​മ​യം ലോ​ഡ് എ​ടു​ക്കാ​ൻ വ​ന്ന ത​ങ്ങ​ൾ​ക്ക് ഇ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ടി​പ്പ​ർ തെ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​തോ​ടെ ലോ​റി​യി​ൽ നി​ന്നും ലോ​ഡ് റോ​ഡി​ൽ ഇ​റ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നാ​ട്ടു​കാ​ർ പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

വാ​ഹ​നം ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രേ ക്വാ​റി അ​ധി​കൃ​ത​രും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.​ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം നാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ ക്വാ​റി​യി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്താ​നും നാ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ര​ണ്ട് ക്വാ​റി​ക​ൾ​ക്കെ​തി​രേ നാ​ട്ടു​കാ​ർ മാ​സ​ങ്ങ​ളാ​യി സ​മ​ര​ത്തി​ലാ​ണ്.