മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ 24 ഓ​ഫീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു
Saturday, April 20, 2024 5:25 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ ഗ്രൂ​പ്പി​ന്‍റെ S24x7 ഫെ​സി​ലി​റ്റീ​സ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ 24 ഓ​ഫീ​സു​ക​ൾ (19 സോ​ണ​ൽ ഓ​ഫീ​സു​ക​ളും, അ​ഞ്ച് റീ​ജണ​ൽ ഓ​ഫീ​സു​ക​ളും) ഇ​ന്ത്യ​യി​ലു​ട​നീ​ളം മ​ല​ബാ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് വ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ പു​ന​രാ​രം​ഭി​ച്ചു.

S24x7 ഫെ​സി​ലി​റ്റീ​സ് മാ​നേ​ജ്‌​മെ​ന്‍റി​ന് കോ​ഴി​ക്കോ​ട്, മും​ബൈ, ബംഗളൂരു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, കോ​യ​മ്പ​ത്തൂ​ർ, മം​ഗ​ലാ​പു​രം, മ​ധു​രൈ, നാ​ഗ​ർ​കോ​വി​ൽ, വി​ജ​യ​വാ​ഡ, വി​ശാ​ഖ​പ​ട്ട​ണം, ഹാ​സ​ൻ, ഹു​ബ്ലി, ക​ണ്ണൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം, എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലു​ട​നീ​ളം 19 സോ​ണ​ൽ ഓ​ഫീ​സു​ക​ളും,

കേ​ര​ള നോ​ർ​ത്ത് -കാ​ലി​ക്ക​ട്ട്, കേ​ര​ള സൗ​ത്ത് -തി​രു​വ​ന​ന്ത​പു​രം, ക​ർ​ണാ​ട​ക-​ബംഗളൂരു, ത​മി​ഴ്നാ​ട്-​ചെ​ന്നൈ, എ​പി ആ​ൻ​ഡ് തെ​ല​ങ്കാ​ന-ഹൈ​ദ​രാ​ബാ​ദ് എ​ന്നി​ങ്ങ​നെ ഇ​ന്ത്യ​യി​ലു​ട​നീ​ളം അ​ഞ്ച് റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ളു​മാ​ണു​ള്ള​ത്.

ഇ​ത് കൂ​ടാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളാ​യ ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ഒ​റീ​സ, ബി​ഹാ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും സേ​വ​നം ല​ഭ്യ​മാ​ണ്. S24x7 ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് ബി​സി​ന​സ് ഹെ​ഡ് ഹാ​ഫി​സ് ചെ​മ്മി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​ബാ​ർ ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്ദു​ൾ സ​ലാം, ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ​സ് എം​ഡി ഒ. ​അ​ഷ​ർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​പ്പ​റേ​ഷ​ൻ​സ് എം​ഡി ഷം​ലാ​ൽ അ​ഹ​മ്മ​ദ്, ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ കെ.​പി. വീ​രാ​ൻ​കു​ട്ടി, എ.​കെ. നി​ഷാ​ദ്, ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ന​ന്ദ​കു​മാ​ർ, S24x7 ഡെ​പ്യൂ​ട്ടി ഹെ​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് ദീ​പു നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.