‘ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണും’
Saturday, April 20, 2024 5:25 AM IST
കോ​ട​ഞ്ചേ​രി: ഇ​ന്ത്യാ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തി മ​ല​യോ​ര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​മെ​ന്ന് റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ. വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​ല​ക്‍‌​ഷ​ൻ പ്ര​ചാ​ര​ണാ​ർ​ഥം നെ​ല്ലി​പ്പൊ​യി​ലി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബൂ​ത്ത് ഇ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സാ​ബു അ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി ഇ​ല​ന്തൂ​ർ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ണ്ണി കാ​പ്പാ​ട്ടു​മ​ല, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജ​യ്സ​ൺ മേ​നാ​ക്കു​ഴി, യു​ഡി​എ​ഫ് ട്ര​ഷ​റ​ർ അ​ബൂ​ബ​ക്ക​ർ മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.