പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു
Sunday, April 21, 2024 5:23 AM IST
മ​ല​പ്പു​റം: മു​തി​ര്‍​ന്ന പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും രാ​ഷ്ടീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മ​ല​പ്പു​റ​ത്തെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നു​ശോ​ചി​ച്ചു. ച​ട​ങ്ങ് ച​ന്ദ്രി​ക മു​ന്‍ എ​ഡി​റ്റ​ര്‍ സി.​പി. സൈ​ത​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​മ​ല്‍ കോ​ട്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍​ക്ക​പ്പു​റം പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രെ ചേ​ര്‍​ത്തു​പി​ടി​ച്ച മാ​തൃ​കാ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം ഉ​ണ്ടാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സി.​പി. സൈ​ത​ല​വി പ​റ​ഞ്ഞു.

പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി സി.​വി. രാ​ജീ​വ്, പ്ര​സ് ക്ല​ബ് മു​ന്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് എ​ട​പ്പാ​ള്‍, സി​ദ്ദീ​ഖ് പെ​രി​ന്ത​ല്‍​മ​ണ്ണ, എ​സ്. മ​ഹേ​ഷ് കു​മാ​ര്‍, കെ.​പി.​ഒ. റ​ഹ്മ​ത്തു​ള്ള, എ​സ്ജെ​എ​ഫ്കെ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​വി. മു​ഹ​മ്മ​ദ് അ​ലി, എ​ല്‍.​വി. ഡാ​റ്റ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.