രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​നാ​യി ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി
Friday, April 19, 2024 5:59 AM IST
ക​രു​വാ​ര​കു​ണ്ട്: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യ​ത്തി​നാ​യി ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​മി​തി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തി. വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ത്തി​ൽ ന​ട​ന്ന ജാ​ഥ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ എ ​ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

മ​ദ്യ​ന​യം അ​ട്ടി​മ​റി​ച്ച് മ​ദ്യം സാ​ർ​വ​ത്രി​ക​മാ​ക്കി​യ ഇ​ട​ത് സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ വി​ധി​യെ​ഴു​തു​ക എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ജാ​ഥ ന​ട​ന്ന​ത്. എ​ൽ​എ​ൻ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ എ​ട​വ​ണ്ണ ക്യാ​പ്റ്റ​നും, എ​ൽ​എ​ൻ​എ​സ് എം​പ്ലോ​യ്‌​സ്‌ വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. അ​ബൂ​ബ​ക്ക​ർ വൈ​സ് ക്യാ​പ്റ്റ​നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. അ​ലി​ക്കു​ട്ടി ഡ​യ​റ​ക്ട​റു​മാ​യാ​ണ് ജാ​ഥ ന​ട​ത്തി​യ​ത്.

യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ടി. അ​ജ്മ​ൽ, വി.​പി. ജ​സീ​റ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഖാ​ലി​ദ്,

ക​ൺ​വീ​ന​ർ കെ.​സി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, വി.​എ.​കെ. ത​ങ്ങ​ൾ, ഷൈ​ജ​ൽ എ​ട​പ്പ​റ്റ, മു​ര​ളി കാ​പ്പി​ൽ, എ​ൽ​എ​ൻ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. കു​ഞ്ഞ​ഹ​മ്മ​ദ് കു​ട്ടി, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ആ​സ്യ, വ​ണ്ടൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​ന്ദ​ര​ൻ ശാ​ന്തി​ന​ഗ​ർ, സ​ക്കീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് വ​ണ്ടൂ​ർ, ചെ​റു​കോ​ട്, താ​ളി​യം​കു​ണ്ട്, വാ​ണി​യ​മ്പ​ലം, അ​ഞ്ച​ച്ച​വി​ടി, ഐ​ലാ​ശ്ശേ​രി, തു​വ്വൂ​ർ, ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, ഉ​ദ​രം​പൊ​യി​ൽ, ചോ​ക്കാ​ട്, മ​മ്പാ​ട്ടു​മൂ​ല, ശാ​ന്തി​ന​ഗ​ർ, ന​ടു​വ​ത്ത്, കാ​ട്ടു​മു​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി തി​രു​വാ​ലി​യി​ൽ സ​മാ​പി​ച്ചു.