ഓണാഘോഷവും അവിട്ടസദ്യയും സംഘടിപ്പിച്ചു
1453740
Tuesday, September 17, 2024 1:15 AM IST
വെള്ളറട: ആങ്കോട് ന്യൂ കലാലയ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും അവിട്ട സദ്യയും സംഘടിപ്പിച്ചു. 14ന് ആരംഭിച്ച ഓണാഘോഷം ഇന്ന് സമാപിക്കും. മാരായമുട്ടം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ധനപാലന് പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
പ്രസിഡന്റ് ആര്.അഭിലാഷ്, സെക്രട്ടറി കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, അത്തചമയം, സൗഹൃദ വടംവലി, സൈക്കിള്‍, ബൈക്ക് സ്ലോറൈസ് എന്നിവ സംഘടിപ്പിച്ചു. അവിട്ട സദ്യ പെരുങ്കടവിള പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കാനക്കോട് ബാലരാജ് ഉത്ഘാടനം ചെയ്തു.
മജീഷ്യന്‍ ആരുണ് ബാബുവിന്റെ മാജിക് ഷോയും സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം 5.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് ഉത്ഘാടനം ചെയ്യും.