നെടുമങ്ങാട്: അലഞ്ഞുതിരിഞ്ഞ് ആനാട് നാഗച്ചേരി ജംഗ്ഷനിലെത്തിയ ഏകദേശം 30 വയസോളം പ്രായമുള്ള നാടും വീടും അറിയാത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഫി എന്നു പേരു പറയുന്ന ഇയാൾ മലയാളിയാണ്. വിവസ്ത്രനായി കടകളിൽ കയറി അക്രമണ സ്വഭാവം പ്രകടിപ്പിച്ച ഇയാളെ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസെത്തി കീഴടക്കുകയായിരുന്നു.
തുടർന്ന് സാമൂഹിക പ്രവർത്തകനായ അജു കെ. മധുവിനെ വിവരമറിയിച്ചു. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ എസ്ഐമാരായ ഷറഫുദീൻ കുഞ്ഞ്, എസ്. അജി, ഡ്രൈവർ സിപിഒ പ്രണവ്, സാമൂഹിക പ്രവർത്തൻ അജു കെ. മധു എന്നിവർ ചേർന്ന് നെടുമങ്ങാട് സ്റ്റേഷനിൽനിന്ന് നൽകിയ റിപ്പോർട്ടിൻമേൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളെ തിരിച്ചറിയുന്നവർ നെടുമങ്ങാട് സ്റ്റേഷനിലോ 04722802400 എന്ന നമ്പറിലോ അറിയിക്കണം.