മ്ലാ​വ് ഇ​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു
Monday, April 22, 2024 6:08 AM IST
ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ല്‍ മ്ലാ​വ് ഇ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ മു​രു​ക​ന്‍​പാ​ഞ്ചാ​ലി​ല്‍ ആയി​രു​ന്നു സം​ഭ​വം. ആ​ര്യ​ങ്കാ​വ് പ​ള്ളി​യി​ലെ ദേവാലയ ശുശ്രൂഷി ഞാ​റ​ക്കു​ളം വീ​ട്ടി​ല്‍ ജോ​സി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് മ്ലാ​വ് വ​ന്നി​ടി​ച്ച​ത്.

പെട്ടെന്ന്‍ ഓ​ട്ടോ​റി​ക്ഷ നി​ര്‍​ത്താനായതി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ജോ​സ് മാ​ത്ര​മാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നത്. പ​ള്ളി​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് സം​ഭ​വം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു.

വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ജോ​സ് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും ലഭിക്കുന്ന വ​രു​മാ​ന​ത്തി​ലാ​ണ് ജോ​സ് കു​ടും​ബം പു​ല​ര്‍​ത്തി​യി​രു​ന്ന​ത്.

ജോ​സി​നു അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം എ​ന്ന് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.