പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ൻ​എ​സ്എ​ഫ്
Sunday, April 21, 2024 6:08 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ടാ​ർ സ​മു​ദാ​യ​ത്തി​നും പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യനീ​തി ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നു നാ​ടാ​ർ സ​ർ​വീ​സ് ഫെ​ഡ​റേ​ഷ​ൻ (എ​ൻ​എ​സ്എ​ഫ്) പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ടാ​ർ സ്ഥാ​നാ​ർ​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൊ​ണ്ണി​യൂ​ർ സ​ന​ൽ​കു​മാ​ർ നാ​ടാ​ർ അ​റി​യി​ച്ചു. മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ നാ​ടാ​ർ സ​മൂ​ഹ​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.

ഇ​ട​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നാ​ടാ​ർ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്കു ജി​ല്ലാ ക​മ്മി​റ്റി​ക​ളി​ലോ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ലോ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്നി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും സ​ന​ൽ​കു​മാ​ർ അ​റി​യി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ സെ​ൽ​വ​രാ​ജ്, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഷാ​ന്ത് ജി. ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.