ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ 17കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, April 20, 2024 10:16 PM IST
പ​ള്ളി​ത്തു​റ: ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ 17കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച​യാ​ണ് പ​ള്ളി​ത്തു​റ സ്വ​ദേ​ശി മെ​ൽ​ബി​ൻ എ​ഫ് ജൂ​സ (17) കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ക​ട​പ്പു​റ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കോ​സ്റ്റ​ൽ പോ​ലീ​സും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല പ​ള്ളി​ത്തു​റ സെ​ന്‍റ് ഫാ​ത്തി​മ ലൈ​നി​ൽ ഫി​നി ജൂ​സാ- മേ​രി ലീ​ജി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മെ​ൽ​ബി​ൻ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി.​കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.