വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ത​ക​രാ​റെന്ന് വ്യാ​ജ​വാ​ർ​ത്ത: ജില്ലാകളക്ടർ പ​രാ​തി ന​ൽ​കി
Saturday, April 20, 2024 6:37 AM IST
തിരുവനന്തപുരം: ജി​ല്ല​യി​ലെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ൽ ത​ക​രാ​ർ എ​ന്ന രീ​തി​യി​ൽ സ്വകാര്യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ.

മോ​ക്പോ​ളി​ംഗിൽ വി​വി​ പാ​റ്റ് സ്ലി​പ്പു​ക​ളി​ൽ ബി​ജെ​പി​ക്ക് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ച​താ​യി കാ​ണി​ക്കു​ന്നു എ​ന്നാ​ണ് വാ​ർ​ത്ത​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ജി​ല്ല​യി​ൽ എ​വി​ടെ​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വോ​ട്ടെ​ടു​പ്പി​നാ​യി ഇ​വി​എം മെ​ഷീ​നു​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന ക​മ്മി​ഷ​നി​ംഗ് പ്ര​ക്രി​യ രണ്ടുദിവ സം മുന്പാണ് ആ​രം​ഭി​ച്ച​ത്.

കഴിഞ്ഞദിവസം ഉ​ച്ച​യ്ക്ക് 2.30 ന് ​ജി​ല്ല​യി​ലെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലുമു​ള്ള ക​മ്മീ​ഷ​നി​ംഗ് പൂ​ർ​ത്തി​യാ​യി​രുന്നു. സ്വകാര്യ ഓൺ ലൈൻ മാധ്യമത്തിൽ ഈ ​വാ​ർ​ത്ത ന​ൽ​കി​യ​ത് ഏ​പ്രി​ൽ 18 (വ്യാ​ഴം) രാ​ത്രി 9.43 നാ​ണ്.

ബാ​ല​റ്റ് യൂ​ണി​റ്റി​ൽ സ്ഥാ​നാ​ർ​ഥിക​ളു​ടെ ചി​ത്ര​ങ്ങ​ളും ചി​ഹ്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ ക്ര​മീ​ക​രി​ക്കു​ക​യും വി​വി​പാ​റ്റ് മെ​ഷീ​നി​ൽ സ്ലി​പു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ഒ​രു പ​രാ​തി ജി​ല്ല​യി​ൽ എ​വി​ടെനി​ന്നും ഉ​യ​ർ​ന്നു​വ​ന്നി​ട്ടി​ല്ല.

ജി​ല്ല​യി​ലെ ഏ​തു കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ത്ത​രം ഒ​രു പ​രാ​തി ഉ​ണ്ടാ​യ​തെന്നും വാ​ർ​ത്ത​യി​ൽ ഒ​രി​ട​ത്തും പ​റ​യു​ന്നി​ല്ല. വാ​ർ​ത്ത​യോ​ടൊ​പ്പം ന​ൽ​കി​യ ഫോ​ട്ടോ​യിലു​ള്ള ക​മ്മീ​ഷ​നി​ംഗ് ഹാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ള്ള​ത​ല്ല. ഫോ​ട്ടോ​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും അ​ല്ല. ആ​ദ്യ വ​രി​യി​ൽ മാ​ത്ര​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ത്ത​ര​മൊ​രു പ​രാ​തി ഉ​ണ്ടാ​യെ​ന്ന് വാ​ർ​ത്ത​യി​ൽ പ​റ​യു​ന്ന​ത്. വാ​ർ​ത്ത​യു​ടെ 90 ശതമാന വും ​പ​റ​യു​ന്ന​ത് കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സം​ഭ​വ​ത്തെ പ​റ്റി​യാ​ണ്.

യാ​തൊ​രു​വി​ധ പ​രാ​തി​യും ഇ​ല്ലാ​തെ വി​ജ​യ​ക​ര​മാ​യി ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളു​ടെ ക​മ്മീ​ഷ​നി​ംഗ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഓണ്‌ലൈൻ മാധ്യമത്തിൽ വാ​ർ​ത്ത ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യതി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച സ്വകാര്യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.