പടമുറുക്കം... വോട്ടൊരുക്കം...
Saturday, April 20, 2024 6:37 AM IST
ത​രം​ഗ​മാ​യി ത​രൂ​ർ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​ർ ഇ​ന്ന​ലെ വ​ട്ടി​യൂ​ർ​ക്കാ​വ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

മു​ള​വ​ന ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച പ​ര്യ​ട​നം കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സി​ന്‍റേ​യും യു​ഡി​എ​ഫി​ന്‍റേ​യും പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. മു​ള​വ​ന ജം​ഗ്ഷ​നി​ലു​ള്ള ശ്രീ ​നാ​രാ​യ​ണ ഗു​രുദേ​വ​ന്‍റെ​യും അ​യ്യ​ങ്കാ​ളി​യു​ടെ​യും പ്ര​തി​മ​ക​ൾ​ക്കു മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ത​രൂ​ർ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.

മു​ള​വ​ന​യി​ൽനി​ന്ന് 8.30ന് ​ആ​രം​ഭി​ച്ച പ​ര്യ​ട​നം ഗൗ​രീ​ശ​പ​ട്ടം, കു​മാ​ര​പു​രം, ക​ണ്ണ​മ്മൂ​ല, കു​റ​വ​ൻകോ​ണം വ​ഴി പ​റ​ന്പുകോ​ണ​ത്തെത്തിയശേഷം വി​ശ്ര​മിച്ചു. തുടർന്ന് മൂ​ന്നുമ​ണി​ക്ക് വ​യ​ലി​ക്ക​ട​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം കു​റ​വ​ൻ​കോ​ണം ജം​ഗ്ഷ​ൻ, ദേ​വ​സ്വം ബോ​ർ​ഡ് ജം​ഗ്ഷ​ൻ, ന​ള​ന്ദ, ചാ​രാ​ച്ചി​റ, ന​ന്ദ​ൻ​കോ​ട് വ​ഴി നാ​ലാ​ഞ്ചി​റ കു​രി​ശ​ടി ജം​ഗ്ഷ​നി​ലെ​ത്തി സ​മാ​പി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര​യെ ഇ​ള​ക്കി​മ​റി​ച്ച് പ​ന്ന്യ​ൻ രവീന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യെ ഇ​ള​ക്കി​മ​റി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ന്‍റെ മൂ​ന്നാംഘ​ട്ട പ​ര്യ​ട​നം. രാ​വി​ലെ വ​ഴിമു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ വി​വി​ധ ബൂ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തി. രാ​ത്രി വൈ​കി നെ​യ്യാ​റ്റി​ൻ​ക​ര ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ലാ​ണ് പ​ര്യ​ട​നത്തിനു സ​മാ​പനം കുറിച്ചത്.

വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ൾ സ്ഥാ​നാ​ർ​ഥിക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി. സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് സ്ഥാ​നാ​ർ​ഥി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ർ.​എ​സ്.​ ജ​യ​ൻ, ശ​ര​ണ്‍ ശ​ശാ​ങ്ക​ൻ, പി.​എ​സ്. ആ​ന്‍റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നാ​യി കൈ​വ​ണ്ടി​യി​ൽ പ്ര​ചാ​ര​ണം

തി​രു​വ​ന​ന്ത​പു​രം: അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം കൂ​ട്ടാ​ൻ പ​ഴ​യ​കാ​ല പ്ര​ചാ​ര​ണ രീ​തി​ക​ളു​മാ​യി എ​ൻ​ഡി​എ മു​ന്ന​ണി അ​നു​കൂ​ലി​ക​ൾ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നു വോ​ട്ടു തേ​ടി, പോ​യകാ​ല​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന കൈ​വ​ണ്ടി​ക​ളു​മാ​യാ​ണ് ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​വ​ർ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ന​ഗ​ര​ത്തി​ലു​ട​നീ​ളം ഈ ​കൈ​വ​ണ്ടി യാ​ത്ര.

ശാ​സ്ത​മം​ഗ​ലം, വെ​ള്ള​യ​ന്പ​ലം, പാ​ള​യം, ഈ​സ്റ്റ് ഫോ​ർ​ട്ട് റൂ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യ ദി​വ​സ​ത്തെ യാ​ത്ര. ക​മ​ലേ​ശ്വ​രം, മ​ണ​ക്കാ​ട്, അ​ട്ട​ക്കു​ള​ങ്ങ​ര, കി​ള്ളി​പ്പാ​ലം, ക​ര​മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ര​ണ്ടാം ദി​വ​സം. ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​രം വെ​സ്റ്റ്, ചാ​ല, ബാ​ല​രാ​മ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം.