ക​ലാ​നി​ധി സാ​ഹി​ത്യ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു
Saturday, April 20, 2024 6:24 AM IST
തി​രു​വ​ന​ന​ന്ത​പു​രം : ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ പൈ​ങ്കു​നി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക​ലാ​സ​ന്ധ്യ​യി​ൽ ക​ലാ​നി​ധി സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ട്ര​സ്റ്റ്‌ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ പാ​ർ​ത്ഥ​സാ​ര​ഥി സാ​ഹി​ത്യ​ശ്രേ​ഷ്ഠ പു​ര​സ്കാ​രം പ്ര​ഫ. ര​മാ​ഭാ​യി​യ്ക്ക് സ​മ​ർ​പ്പി​ച്ചു.

സാ​ഹി​ത്യ​ലേ​ഖ​ന സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്കാ​രം. ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ, ചെ​ങ്ക​ൽ രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ, ഗാ​യി​ക ബി.​അ​രു​ന്ധ​തി, കൃ​ഷ്ണ പ്രി​യ​ദ​ർ​ശ​ൻ, പ്ര​ഫ. പി.​ആ​ർ. കു​മാ​ര കേ​ര​ള​വ​ർ​മ, ഡോ. ​സി. ഉ​ദ​യ​ക​ല, രാ​മ​വ​ർ​മ, എ​സ്.​ബി.​മ​ഹേ​ഷ് , അ​ര​വി​ന്ദ് മു​ര​ളി, മു​കേ​ഷ് മോ​ഹ​ൻ, എ​സ്.​മ​ധു​സൂ​ദ​ന​ൻ ത​മ്പി, ഡോ. ​എ​സ്.​ഡി. അ​നി​ൽ​കു​മാ​ർ, ആ​ശ സ​ന്തോ​ഷ്, എ​സ്. ര​മ്യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.