ആവേശം നിറച്ച് ആദ്യ ദിനം
1247064
Friday, December 9, 2022 12:26 AM IST
തിരുവനന്തപുരം : ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിൽ കായിക പ്രതിഭകളുടെ മിന്നും പ്രകടങ്ങളുമായി ആദ്യ ദിനം. പുരുഷ വനിതാ വിഭാഗങ്ങളുടെ നീന്തൽ, ബാസ്ക്കറ്റ് ബോൾ, ചെസ്, ഫുട്ബോൾ, കബഡി, വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങളാണ് ഇന്നലെ നടന്നത്. ക്രിക്കറ്റ്, അമ്പെയെത്ത്, കളരിപ്പയറ്റ്, തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും.
ഇന്നലെ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. തച്ചോട്ട്കാവ് ജംഗ്ഷൻ മുതൽ മലയിൻകീഴ് വരെ ആവേശ കൂട്ടയോട്ടത്തിൽ എസ്പിസി കേഡറ്റുകൾ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.