അപസ്മാരം: കാരണവും ബോധവത്കരണവും
Friday, March 29, 2019 11:50 PM IST
മാ​ർ​ച്ച് ലോ​ക അ​പ​സ്മാ​ര ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ച​രി​ക്കു​ന്നു

അ​പ​സ്മാ​രം എ​ന്ന പേ​രി​ൽ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന ഒ​രു ദീ​ർ​ഘ​കാ​ല​രോ​ഗ​മാ​ണ് ’ചു​ഴ​ലി’ അ​ഥ​വാ ’ജ​ന്നി’. മ​സ്തി​ഷ്ക​ത്തി​ലെ നാ​ഡി​ക​ൾ ചി​ല പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന് ഉ​ണ്ടാ​ക്കു​ന്ന വൈ​ദ്യു​തി ത​രം​ഗ​ങ്ങ​ൾ മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​താ​ണ് ചു​ഴ​ലി​രോ​ഗം. ദ്രു​ത​ച​ല​നം, പെ​രു​മാ​റ്റ​വൈ​ക​ല്യ​ങ്ങ​ൾ, വി​കാ​ര​വി​ക്ഷോ​ഭ​ങ്ങ​ൾ ചി​ല​പ്പോ​ൾ പ​രി​സ​ര​ബോ​ധം ന​ഷ്ട​പ്പെ​ട​ൽ ഇ​വ​യാ​ണു പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ. ത​ല​ച്ചോ​റി​ലെ മു​ഴ​ക​ൾ, അ​ണു​ബാ​ധ, ക്ഷ​തം, മ​സ്തി​ഷ്കാ​ഘാ​തം, ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​കാ​ര​ണ​ങ്ങ​ൾ. എ​ന്നാ​ൽ, സ​ങ്കീ​ർ​ണ​ങ്ങ​ളാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ലും 70 ശ​ത​മാ​ന​ത്തോ​ളം രോ​ഗി​ക​ളി​ലും യ​ഥാ​ർ​ഥ​കാ​ര​ണം ക​ണ്ടെ ത്താ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല. രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​വ​രി​ൽ പ​ല കാ​ര​ണ​ങ്ങ​ൾ മൂ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ളി​ൽ ചി​ല​തു കൃ​ത്യ​മാ​യി ക​ഴി​ക്കേ​ണ്ട മ​രു​ന്നു​ക​ൾ മു​ട​ക്കു​ക, മാ​ന​സി​ക സ​മ്മ​ർ​ദം, അ​മി​ത​മാ​യ ഉ​ത്ക​ണ്ഠ, ഹോ​ർ​മോ​ൺ അ​സ​ന്തു​ലി​താ​വ​സ്ഥ, ചി​ല ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ, മ​ദ്യം, വെ​ളി​ച്ചം, ശ​ബ്ദം, ഉ​റ​ക്ക​ക്കു​റ​വ് തു​ട​ങ്ങി​യ​വ​യാ​ണ്.


ഇ​തെ​ങ്ങ​നെ ത​ര​ണം ചെ​യ്യാം?

രോ​ഗ​മു​ണ്ടാ​കു​ന്ന അ​വ​സ​ര​ത്തി​ൽ രോ​ഗി കാ​ണി​ക്കു​ന്ന ബാ​ഹ്യ​ല​ക്ഷ​ണ​ങ്ങ​ൾ , അ​തി​ലേ​ക്കു ന​യി​ക്കു​ന്ന കാ​ര​ണ​ങ്ങ​ൾ ഇ​വ സൂ​ക്ഷ​മ​മാ​യി വി​ശ​ക​ല​നം​ചെ​യ്തു ക​ണ്ടു​പി​ടി​ച്ച് ഒ​രു ഡ​യ​റി​യി​ൽ എ​ഴു​തി​സൂ​ക്ഷി​ക്കു​ന്ന​തു തു​ട​ർ​ചി​കി​ത്സ​യെ ഏ​റെ സ​ഹാ​യി​ക്കും. ലോ​ക അ​പ​സ്മാ​ര ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ൽ അ​പ​സ്മാ​രം എ​ന്ന രോ​ഗ​ത്തെ​പ്പ​റ്റി​യും അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ, വീ​ണ്ടും രോ​ഗം വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ ഇ​വ​യെ​പ്പ​റ്റി​യും രോ​ഗി​ക​ളും ബ​ന്ധു​ക്ക​ളും മ​ന​സി​ലാ​ക്കു​ക​യും അ​വ​യെ സൂ​ക്ഷ​മ​ത​യോ​ടെ നി​രീ​ക്ഷി​ച്ചു നേ​രി​ടു​ക​യും ചെ​യ്യു​ക​വ​ഴി ഈ ​രോ​ഗാ​വ​സ്ഥ​യെ നേ​രി​ടാ​ൻ ന​മു​ക്കു കഴിയും.

ഡോ. ​എ​സ്. അ​മി​ത് കു​മാ​ർ, സെ​ന്‍റ് മേ​രീ​സ് ഹോ​സ്പി​റ്റ​ൽ, തൊ​ടു​പു​ഴ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.