ഗ്രീ​ക്ക് തത്വങ്ങളിലെ ഇ​ന്ത്യ​ന്‍ സ്വാ​ധീ​നം
Tuesday, April 23, 2024 11:26 PM IST
ഇ​ന്ത്യ​യു​ടെ മ​ഹ​ത്വം പ്രാ​ചീ​ന പാ​ശ്ചാ​ത്യ​ കൃ​തി​ക​ളി​ല്‍-2 / റവ.ഡോ. ​ജ​യിം​സ് പു​ലി​യു​റു​മ്പി​ല
‘എ​ല്ലാ വി​ജ്ഞാ​ന​ത്തെ​യും അ​തി​ലം​ഘി​ക്കു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ വി​ജ്ഞാ​നം’ എ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന ഗ്രീ​ക്കു​കാ​രാ​യി​രു​ന്നു ഏ​റെ​യും. എ​ങ്കി​ലും അ​വ​രോ​ടു കി​ട​പി​ടി​ക്കു​ന്ന ഒ​രു രാ​ജ്യ​മാ​യി അ​വ​ര്‍ ഇ​ന്ത്യ​യെ കാ​ണു​ക​യും ആ ​ഇ​ന്ത്യ​യെ​പ്പ​റ്റി പ​ഠി​ക്കാ​ന്‍ ധൈ​ര്യ​പ്പെ​ടു​ക​യും ചെ​യ്തു. മ​റ്റ് രാ​ജ്യ​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള അ​റി​വ് അ​വ​രു​ടെ ജ്ഞാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ അ​വ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യി​ല്‍ അ​റി​വും വി​ജ്ഞാ​ന​വു​മു​ള്ള​വ​ര്‍ വ​ള​രെ​യേ​റെ​യു​ണ്ടെന്നു പ​ല ഗ്രീ​ക്ക് കൃ​തി​ക​ളി​ലും കാ​ണാം. അ​വ​ര്‍ ഇ​ത്ത​രം ആ​ളു​ക​ളെ സൂ​ചി​പ്പി​ക്കാ​ന്‍ ആ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ​ദം ജിം​നോ​സോ​ഫി​സ്റ്റ്‌​സ് (Gymnosophists) എ​ന്ന​താ​ണ്. ഇ​ത്ത​രം ആ​ളു​ക​ളി​ല്‍ ലോ​ക​ജ്ഞാ​ന​വും ദൈ​വി​ക​ജ്ഞാ​ന​വും ഒ​ന്നു​ചേ​ര്‍​ന്നി​രി​ക്കു​ന്നു. ന​ല്ല ദൈ​വി​ക​ജ്ഞാ​ന​മു​ള്ള​വ​ര്‍​ക്കേ ന​ല്ല ലോ​ക​ജ്ഞാ​നം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ എ​ന്ന​താ​ണ് അ​വ​രു​ടെ ചി​ന്ത.

ഒ​രു ഇ​ന്ത്യ​ന്‍ ത​ത്വ​ജ്ഞാ​നി​യും പ്ര​ശ​സ്ത ഗ്രീ​ക്ക് ത​ത്വ​ജ്ഞാ​നി​യുമായ സോ​ക്ര​ട്ടീ​സും (ബിസി 469-399) ത​മ്മി​ലു​ള്ള ഒ​രു സം​ഭാ​ഷ​ണം എ​വു​സേ​ബി​യ​സ് (എഡി 260-340) എ​ന്ന ച​രി​ത്ര​കാ​ര​ന്‍ വി​വ​രി​ക്കു​ന്നു​ണ്ട്. അ​രി​സ്റ്റോ​ക്ല​സ് എ​ന്ന ത​ത്വ​ജ്ഞാ​നി​യു​ടെ ഗ്ര​ന്ഥ​ത്തി​ല്‍​നി​ന്നാ​ണ് എ​വു​സേ​ബി​യ​സ് ഇ​ത് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​രി​സ്റ്റോ​ക്ല​സ് ആ​ക​ട്ടെ അ​രി​സ്റ്റോ​ക്‌​സ്‌​നൂ​സി​ല്‍ (ബി.​സി. 320- 300)നി​ന്നു​ം. ഈ ​സം​ഭാ​ഷ​ണം താ​ഴെ​പ്പ​റ​യും പ്ര​കാ​ര​മാ​ണ്: ഒ​രു ഇ​ന്ത്യ​ന്‍ ത​ത്വ​ജ്ഞാ​നി സോ​ക്ര​ട്ടീ​സി​നോ​ടു ചോ​ദി​ച്ചു, “അ​ങ്ങ് വ​ള​രെ പ്ര​ശ​സ്ത​നാ​ണ്, ആ​ളു​ക​ള്‍ അ​ങ്ങ​യെ ബ​ഹു​മാ​നി​ക്കു​ന്നു. താ​ങ്ക​ള്‍ ഏ​തു ത​ത്വ​ജ്ഞാ​ന​മാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്” എ​ന്ന്. സോ​ക്ര​ട്ടീ​സ് പ്ര​തി​വ​ചി​ച്ചു:

“മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഞാ​ന്‍ ന​ട​ത്തു​ന്ന​ത്.” ഇ​ന്ത്യ​ന്‍ സ​ന്യാ​സി ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി പ​റ​ഞ്ഞു: “ദൈ​വി​ക​കാ​ര്യ​ത്തെ മാ​റ്റി​നി​ര്‍​ത്തി​ക്കൊ​ണ്ട് മ​നു​ഷ്യ​നെ​പ്പ​റ്റി​യു​ള്ള ഒ​രു പ​ഠ​ന​ത്തി​നു പ്ര​സ​ക്തി​യി​ല്ല.” അ​രി​സ്റ്റോ​ക്‌​സ​നൂസി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ ഗ്രീക്ക് ത​ത്വ​ജ്ഞാ​ന​ത്തെ അ​തി​ലം​ഘി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ന്‍​ ത​ത്ത്വ​ചി​ന്ത.

നാ​ലാം​ നൂ​റ്റാ​ണ്ടി​ല്‍ എ​വു​സേ​ബി​യ​സ് ഇ​ക്കാ​ര്യം എ​ടു​ത്തു​പ​റ​യുന്നത് ദൈ​വി​ക​ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി​രി​ക്ക​ണം മാ​നു​ഷി​ക കാ​ര്യ​ങ്ങ​ളേക്കാ​ള്‍ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​തെന്നു പ​ഠി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ഇ​ന്ത്യ​ക്കാ​രു​ടെ ത​ത്വ​ശാ​സ്ത്രം എ​ടു​ത്തു കാ​ണി​ച്ചു എ​ന്നേ​യു​ള്ളൂ. ഗ്രീ​ക്ക് ​ത​ത്വ​ചി​ന്ത​ത​ന്നെ ഗ്രീ​സി​ന്‍റെ ഏ​റ്റ​വും കി​ഴ​ക്കേ അ​റ്റ​ത്തു​ള്ള അ​യ​ണി​യ (Ionia) അ​ഥ​വാ യ​വ​ന​പ്ര​ദേ​ശ​ത്താ​ണ് രൂ​പ​പ്പെ​ട്ട​ത്. എ​ങ്കി​ല്‍ കി​ഴ​ക്കി​ന്‍റെ (ഇ​ന്ത്യ) സ്വാ​ധീ​ന​വും കൂ​ടി തീ​ര്‍​ച്ച​യായും ഗ്രീ​ക്ക് ത​ത്വ​ശാ​സ്ത്ര​ത്തി​ന്‍റെ ഉ​ത്ഭ​വ​ത്തിനു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന​താ​ണെ​ന്നാ​ണ് പൊ​തു​വാ​യ ധാ​ര​ണ.

മെ​റ്റം​സൈ​ക്കോ​സി​സ് - ഓ​ര്‍​ഫി​സം - പൈ​ത​ഗോ​റി​യ​നി​സം

മ​നു​ഷ്യ​ന്‍ മ​രി​ക്കു​മ്പോ​ള്‍ ആ​ത്മാ​ക്ക​ള്‍ മൃ​ഗ​ങ്ങ​ളു​ടെ​യോ സ​സ്യ​ല​താ​ദി​ക​ളു​ടെ ആ​ത്മാ​ക്ക​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടാം എ​ന്നൊ​രു ചി​ന്ത ആ​ദ്യ​കാ​ല സം​സ്‌​കാ​ര​ങ്ങ​ളി​ലും ചി​ല ആ​ധു​നി​ക സം​സ്‌​കാ​ര​ങ്ങ​ളി​ലും കാ​ണാം. എ​ന്നാ​ല്‍, ആ​ത്മാ​വ് മ​ര​ണ​ത്തോ​ടെ മ​റ്റൊ​രു വ്യ​ക്തി​യി​ലേ​ക്കു ക​ട​ക്കാ​റു​ണ്ട് എ​ന്ന ചി​ന്ത പ​ഴ​യ​കാ​ല ഗ്രീ​ക്ക്, ഇ​ന്ത്യ​ന്‍ ചി​ന്ത​ക​ളി​ലാ​ണു​ള്ള​ത്. മെ​റ്റം​സൈ​ക്കോ​സി​സ് (ആ​ത്മാ​ക്ക​ളു​ടെ ദേ​ഹ​ന്ത​ര​പ്രാ​പ്തി) എ​ന്നാ​ണ് ഗ്രീ​ക്കു​കാ​ര്‍ ഇ​തി​നെ വി​ളി​ക്കു​ക.

ഈ ​ചി​ന്ത​യു​ടെ തു​ട​ക്കം ഏ​ഴാം നൂ​റ്റാ​ണ്ടി​ലെ ബ്ര​ഹ​ദാ​ര​ണ്യ​ക ഉ​പ​നി​ഷ​ത്തു​ക​ളി​ലാ​ണ്. തു​ട​ര്‍​ന്ന് ഈ ​ചി​ന്ത പ​ല ഇ​ന്ത്യ​ന്‍ ത​ത്വ​ശാ​സ്ത്ര ചി​ന്ത​ക​ളി​ലും കാ​ണാം. ബിസി ആ​റാം നൂ​റ്റാ​ണ്ടി​ല്‍ പ്ലേ​റ്റോ ഇ​ക്കാ​ര്യം എ​ടു​ത്തുകാ​ണി​ക്കു​ന്നു​ണ്ട്. ഗ്രീ​സി​ല്‍ ഈ ​ചി​ന്ത പി​ന്നീ​ട് ഓ​ര്‍​ഫി​സ​ത്തി​നും പൈ​ത​ഗോ​റി​യ​നി​സ​ത്തി​നും വ​ഴി​തെ​ളി​ക്കു​ന്നു​ണ്ട് എ​ന്നു യൂ​റി​പ്പി​ഡ​സ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ഓ​ര്‍​ഫി​ക്‌​സ് എ​ന്നൊ​രു വി​ഭാ​ഗം ഗ്രീ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ര​ക്ത​ര​ഹി​ത​ബ​ലി​ക​ളാ​ണ് അ​വ​ര്‍ അ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. മ​നു​ഷ്യാ​ത്മാ​ക്ക​ളു​ടെ ശു​ദ്ധീ​ക​ര​ണ​വും ദൈ​വ​ത്തെ പ്രീ​തി​പ്പെ​ടുത്ത​ലും ആ​യി​രു​ന്നു അ​വ​രു​ടെ പ്ര​ധാ​ന ലക്ഷ്യങ്ങൾ‍. പ്ലേ​റ്റോ​യു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, ആ​ത്മാ​വി​നെ സൂ​ക്ഷി​ക്കു​ന്ന ഒ​രു ത​ട​വ​റയാ​യോ ക​ല്ല​റ​യാ​യോ ആ​ണ് ശ​രീ​ര​ത്തെ ഇ​വ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ എ​ന്നും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന ആ​ത്മാ​വ് ഒ​രു ശ​രീ​ര​ത്തി​ല്‍​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു പോ​കു​ന്നു. അ​വ​യ്ക്ക് ഒ​രി​ക്ക​ലും നാ​ശ​മി​ല്ല. അ​തി​നാ​ല്‍ ആ​ത്മാ​വി​നെ സം​വഹി​ക്കു​ന്ന ശ​രീ​രം ശു​ദ്ധ​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ ക​ട​പ്പെ​ട്ട​താണെന്ന് അ​വ​ര്‍ പ​ഠി​പ്പി​ക്കു​ന്നു. പൈ​ത​ഗോ​റ​സും (ബിസി ആ​റാം നൂ​റ്റാ​ണ്ട്) ഇ​തേ കാ​ര്യംത​ന്നെ പ​ഠി​പ്പി​ക്കു​ന്നു.

അ​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ എ​മ്പ​ഡോക്ല​സും ഇ​ക്കാ​ര്യംത​ന്നെ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ 'ക​താ​ര്‍​മോ​യി' എ​ന്ന ക​വി​ത​യു​ടെ വി​ഷ​യം ഒ​രു ആ​ത്മാ​വി​ന്‍റെ ആ​ദ്യ​കാ​ല പ​രി​ശു​ദ്ധ ജീ​വി​ത​ത്തി​ല്‍​നി​ന്നു​ള്ള പാ​പം​ മൂ​ല​മു​ള്ള അ​ധഃ​പ​ത​ന​മാ​ണ്. അ​തി​നാ​ല്‍ ആ​ത്മാ​വി​നെ പാ​പ​ങ്ങ​ളി​ല്‍​നി​ന്നു ര​ക്ഷി​ച്ച് എ​പ്പോ​ഴും അ​തി​ന്‍റെ ആ​ദി​മ പ​രി​ശു​ദ്ധി നി​ല​നി​ര്‍​ത്ത​ണമെ​ന്ന് അ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​ന്‍ ചി​ന്ത​ക​ളു​ടെ മാ​ഹാ​ത്മ്യ​മാ​ണ് ഇ​വി​ടെ​യെ​ല്ലാം നാം ​കാ​ണു​ന്ന​ത്.

ഇ​ന്ത്യ ഒ​രു മ​ഹ​ത്താ​യ രാ​ജ്യം

പ​ഴ​യകാ​ല​ത്തെ മ​ഹ​ത്താ​യ ഗ്രീ​സി​നും റോ​മി​നും ഒ​പ്പം മ​ഹ​ത്താ​യ ഒ​രു ഇ​ന്ത്യ​യും ക്രി​സ്തു​വിനു മു​മ്പു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് അ​വ​രു​ടെ ഗ്ര​ന്ഥ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. പ​ഴ​യ​കാ​ല റോ​മിന്‍റെ പ്ര​ശ​സ്തി​ക്കു കാ​ര​ണം അ​വ​രു​ടെ ഭ​ര​ണ​ക്ര​മം, നി​യ​മ​വ്യ​വ​സ്ഥ, കെ​ട്ടി​ടനി​ര്‍മാ​ണം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു. ക​വി​ക​ള്‍, ത​ത്വ​ജ്ഞാ​നി​ക​ള്‍, അ​ന്വേ​ഷി​ക​ള്‍ എ​ന്നീ വി​ശേ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു ഗ്രീ​ക്കു​കാ​ര്‍​ക്കു ന​ല്‍​കി​യി​രു​ന്ന​ത്. എ​ങ്കി​ല്‍ ഇ​ന്ത്യ അ​ന്ന് സ​മ്പ​ത്തി​ന്‍റെ​യും വി​ജ്ഞാ​ന​ത്തി​ന്‍റെ​യും മ​ത​ങ്ങ​ളു​ടെ​യും നാ​ടാ​യാ​ണ് പാ​ശ്ചാ​ത്യലോ​ക​ത്ത് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.


പ​ശ്ചാ​ത്യ​കൃ​തി​ക​ളി​ലെ താ​ഴെ​പ്പ​റ​യു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ മ​ഹ​ത്വം എ​ടു​ത്തു കാ​ണി​ക്കു​ന്ന​ത്:

1. സ്വ​ര്‍​ണം, ഫ​ല​ങ്ങ​ള്‍, വൃ​ക്ഷ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സം​ല​ഭ്യ​ത (ഹെ​റോ​ഡോട്ട​സ്, താ​ലി​യ 98).

2. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വ​സി​ക്കു​ന്ന രാ​ജ്യം. അ​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം രാ​ജാ​വിനു ക​ര​മാ​യി കൊ​ടു​ക്കു​ന്ന​ത് (ഹെ​റോ​ഡോട്ട​സ്, താ​ലി​യ 94).

3. കാ​ര്‍​പി​യൂ​സ് മ​ര​ത്തി​ല്‍​നി​ന്ന് ഉ​ണ്ടാ​ക്കു​ന്ന സു​ഗ​ന്ധ​ദ്ര​വ്യ​ത്തോ​ടു കി​ട​പി​ടി​ക്കാ​ന്‍ ലോ​ക​ത്തു മ​റ്റൊ​ന്നു​മി​ല്ല (ക്‌​റ്റെ​സി​യാ​സ്, ഇ​ന്‍​ഡി​ക്ക 47).

4. പ​ക്ഷി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന രീ​തി (Falconry) ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത് ഇ​ന്ത്യ​യി​ലാ​ണ് (ക്‌​റ്റെ​സി​യാ​സ്, ഇ​ന്‍​ഡി​ക്ക 22).

5. ഇ​ന്ത്യ​ക്കാ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ഗ്രീ​ക്കു​കാ​ര്‍ അ​ദ്ഭു​ത​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത് (ഹെ​റോ​ഡോ​ട്ട​സ്, താ​ലി​യ 106 ).

6. കു​തി​ര ഒ​ഴി​കെയുള്ള നാ​ല്‍​ക്കാ​ലി​ക​ളും പ​ക്ഷി​ക​ളും ഏ​റ്റ​വും വ​ലു​പ്പ​മു​ള്ള​വ ഇ​ന്ത്യ​യി​ലാ​ണ് (ഹെ​റോഡോട്ട​സ്, താ​ലി​യ 106).

7. ഇ​ന്ത്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ന​ക​ളു​ള്ള​ത്. അ​വ​യു​ടെ ശ​ക്തി​യും വ​ലുപ്പ​വും മ​റ്റേ​തിനേ​ക്കാ​ള്‍ മ​ഹ​ത്ത​ര​മാ​ണ് (മെ​ഗ​സ്തെന​സ്, ഇ​ന്‍​ഡി​ക്ക 35).

8. ഭൂ​മി​യു​ടെ ഫ​ല​ഭൂ​യി​ഷ്ഠ​ത, അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ, ജ​ല​ത്തിന്‍റെ ല​ഭ്യ​ത എ​ല്ലാം എ​ടു​ത്തുപ​റ​യേ​ണ്ട​താ​ണ് (പ്ലീ​നി, അ​തി​ശ​യി​പ്പി​ക്കു​ന്ന ജ​ന​ത).

9. ആ​ന​ക്കൊ​മ്പും സ്വ​ര്‍​ണവും കൂ​ടാ​തെ ഇ​ന്ത്യ​യി​ല്‍ കാ​ണു​ന്ന ക​രി​മ​ര​വും (Ebony) വെ​ര്‍​ജി​ല്‍ എ​ന്ന ക​വി​യു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു (പ്ലീ​നി, ഇ​ന്ത്യ​യി​ലെ സ​സ്യ​ങ്ങ​ള്‍).

10. ഇ​ന്ത്യ​യി​ല്‍ വ​ന​ത്തി​ല്‍ വ​ള​രു​ന്ന കു​രു​മു​ള​കും ഇ​ഞ്ചി​യും റോ​മാ​ക്കാ​ര്‍ സ്വ​ര്‍​ണ​വും വെ​ള്ളി​യും പോ​ലെ തൂ​ക്കി നോ​ക്കി വാ​ങ്ങി​ക്കു​ന്നു (പ്ലീ​നി, ഇ​ന്ത്യ​യി​ലെ സ​സ്യ​ങ്ങ​ള്‍).

11. വി​ല​പി​ടി​പ്പു​ള്ള പ​ല​ത​രം ര​ത്‌​ന​ങ്ങ​ളും ര​ത്‌​ന​ക്ക​ല്ലു​ക​ളും ഇ​ന്ത്യ​യി​ലു​ണ്ട് (സ്ട്രാ​ബോ 15, 67).

12. ത​ല​വേ​ദ​ന, പ​ല്ലു​വേ​ദ​ന, ക​ണ്ണു വേ​ദ​ന എ​ന്നി​വ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഇ​ല്ല. ശ​രീ​ര​ത്തി​ന്‍റെ മ​റ്റു​ ഭാ​ഗ​ങ്ങ​ളി​ല്‍ ചെ​റു​താ​യി ഉ​ണ്ട്. ഇ​ന്ത്യ​യി​ലെ മി​ത​മാ​യ കാ​ലാ​വ​സ്ഥ അ​വ​ര്‍​ക്കു ന​ല്ല ശ​രീ​ര​ഘ​ട​ന ന​ല്‍​കു​ന്ന​തി​നാ​ലാ​ണ് (പ്ലീ​നി, അ​സാ​ധാ​ര​ണ ജ​ന​ത).

13. ഇ​ന്ത്യ​യി​ല്‍ പ​ട്ടി​ണി ഉ​ണ്ടാ​കാ​റി​ല്ല, യു​ദ്ധ അ​വ​സ​ര​ങ്ങ​ളി​ല്‍​പ്പോ​ലും. കാ​ര​ണം ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റ്റ​വും ന​ല്ല സം​ര​ക്ഷ​ണം ന​ല്‍​കു​ന്നു (മെ​ഗ​സ്തെന​സ്, ഇ​ന്‍​ഡി​ക്ക 1).

14. റോ​മ​ന്‍ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്ന അ​ഗ​സ്റ്റ​സ് സീ​സ​റി​ന് ഇ​ന്ത്യ​യി​ല്‍​നി​ന്ന് അം​ബാ​സ​ഡ​ര്‍​മാ​രെ അ​യ​ച്ചി​രു​ന്നു (സ്ട്രാ​ബോ, 15, 73).

15. വേ​ദ​ന​യും അ​ധ്വാ​ന​വും വ്യ​ത്യ​സ്ത​മാ​ണ്. വേ​ദ​ന മ​നു​ഷ്യ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല, എ​ന്നാ​ല്‍, അ​ധ്വാ​നം മ​നു​ഷ്യ​ന് സ​ഹാ​യ​മാ​ണ്. ശ​രീ​ര​ത്തെ അ​ധ്വാ​നം​കൊ​ണ്ട് രൂ​പ​പ്പെ​ടു​ത്ത​ണം (സ്ട്രാ​ബോ 15, 65).

16. ഗ​ര്‍​ഭി​ണി​ക​ളാ​യ സ്ത്രീ​ക​ള്‍ അ​ധ്യാ​പ​ക​രു​ടെ പ​ക്ക​ല്‍ ന​ല്ല ഉ​പ​ദേ​ശം തേ​ടി പോ​കു​മാ​യി​രു​ന്നു. കാ​ര​ണം, ന​ല്ല ഉ​പ​ദേ​ശം കേ​ള്‍​ക്കു​ന്ന​ത് ഗ​ര്‍​ഭ​സ്ഥ​ശി​ശു​ക്ക​ളെ പോ​ലും സ്വാ​ധീ​നി​ക്കും എ​ന്നു വി​ശ്വ​സി​ച്ചി​രു​ന്നു (സ്ട്രാ​ബോ 15, 64).

17. ഇ​ന്ത്യ​ക്കാ​ര്‍ ല​ളി​തജീ​വി​ത​മാ​ണ് ന​യി​ച്ചി​രു​ന്ന​ത്. കൂ​ടാ​തെ ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​നാ​യി ശ​രീ​ര​ത്തെ പ​രി​ശീ​ലി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത്ത​രം അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ ഒ​രു ജീ​വി​ത​ത്തെ ന​ശി​പ്പി​ക്കു​ന്ന​ത് ശ​ത്രു​വാ​യ അ​ത്യാ​ഗ്ര​ഹ​മാ​ണ് (സ്ട്രാ​ബോ 15, 64).

18. ശ​രീ​ര​ത്തെ പ​രി​ശീ​ലി​പ്പി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ര്‍ഗം ക​രി​മ​ര​ത​ടി​യുടെ ചു​രു​ള്‍​കൊ​ണ്ട് ശ​രീ​ര​ത്തെ ഉ​ഴി​യു​ക​യാ​ണ് (മെ​ഗ​സ്തെന​സ്, ഇ​ന്‍​ഡി​ക്ക 6).

19. ഏ​റ്റ​വും ന​ല്ല ഭ​വ​നം എ​ന്ന​ത് ഏ​റ്റ​വും കു​റ​ച്ചു മാ​ത്രം പു​തു​ക്കി​പ്പ​ണി​യി​ല്‍ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​താ​ണ് എ​ന്ന​താ​ണ് ഇ​ന്ത്യ​യി​ലെ ത​ത്വ​ശാ​സ്ത്രം (സ്ട്രാ​ബോ 15, 65).

20. ഇ​ന്ത്യ​ക്കാ​ര്‍ മ​രി​ച്ച​വ​ര്‍​ക്കുവേ​ണ്ടി സ്മാ​ര​ക​ങ്ങ​ള്‍ നി​ര്‍മിക്കാ​റി​ല്ല. കാ​ര​ണം, അ​വ​ര്‍ ചി​ന്തി​ക്കു​ന്ന​ത് മ​ര​ണ​ശേ​ഷം അ​വ​രു​ടെ ഓ​ര്‍​മ നി​ല​നി​ര്‍​ത്തു​ന്ന​ത് അ​വ​രു​ടെ ന​ല്ല പ്ര​വൃ​ത്തി​ക​ളാ​ണ് എ​ന്നാ​ണ് (അ​രി​യാ​ന്‍, ഇ​ന്‍​ഡി​ക്ക 10).

21. ഇ​ന്ത്യ​യി​ല്‍ എ​ല്ലാ​വ​രും സ്വ​ത​ന്ത്ര​രാ​ണ്, അ​ടി​മ​ക​ള്‍ ഇ​ല്ല (അ​രി​യാ​ന്‍, ഇ​ന്‍​ഡി​ക്ക 10).

22. മൃ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും ബു​ദ്ധി​യു​ള്ള​ത് ആ​ന​ക​ൾക്കാ​ണ് (അ​രി​യാ​ന്‍, ഇ​ന്‍​ഡി​ക്ക 14).

23. കാ​ലാ​വ​സ്ഥ മി​ത​മാ​യ​തി​നാ​ല്‍ ഇ​ന്ത്യ​യി​ല്‍ രോ​ഗ​ങ്ങ​ള്‍ കു​റ​വാ​ണ് (അ​രി​യാ​ന്‍, ഇ​ന്‍​ഡി​ക്ക 15).

24. ല​ളി​ത​ജീ​വി​ത​മാ​ണ് ആ​ളു​ക​ള്‍ ന​യി​ക്കു​ന്ന​തെ​ങ്കി​ലും ആ​ഭ​ര​ണ​ങ്ങ​ള്‍ ആ​ളു​ക​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്നു (മെ​ഗ​സ്തെ​ന​സ്, ഇ​ന്‍​ഡി​ക്ക 7).

25. എ​ല്ലാ​ത്ത​രം ഫ​ലവൃ​ക്ഷ​ങ്ങ​ളും ഇ​ന്ത്യ​യി​ല്‍ വ​ള​രു​ന്നു (ദിയ​ദോറ​സ്, 17, 92).

26. സ്വ​ര്‍ണവും വെ​ള്ളി​യും ചെ​മ്പും ഇ​രു​മ്പും ഇ​ന്ത്യ​യി​ല്‍ ല​ഭ്യ​മാ​ണ് (ദിയദോ​റ​സ്, 7, 92).

27. ഇ​ന്ത്യ​യി​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍​ക്കു ദൗ​ര്‍​ല​ഭ്യം ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ര​ണം, ക​ര്‍​ഷ​ക​രെ എ​ന്നും സം​ര​ക്ഷി​ച്ചി​രു​ന്നു (ദിയദോ​റ​സ്, 17, 92).

28. ഇ​ന്ത്യ​ക്കാ​ര്‍ ശാ​രീ​രി​ക ആ​രോ​ഗ്യം ഉ​ള്ള​വ​രാ​ണ് (ദിയദോ​റ​സ്, 17, 92).

29. ഒ​രു വി​ദേ​ശ രാ​ജാ​വും ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ല (ദിയദോ​റ​സ്, 17, 92).
(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.