ഈ പ്രശ്നങ്ങള്‍ നമ്മള് കരുതലോടെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദനരഹിതമായും നമുക്ക് കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം. ഇതു ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും.
ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും അടുത്തതായി കോസ്മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്‍ക്കാണ്. ഈ മാറ്റങ്ങള്‍ കാലക്രമേണ മാറാം, മാറാതിരിക്കാം.
സ്ട്രച്ച് മാർക്ക് സ്ട്രച്ച് മാർക്ക് പലരുടെയും പ്രശ്നമാണ്. ഇതെല്ലാം ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഒപി രീതിയിൽ ചെയ്തു കുറയ്ക്കാനും ആകാരഭംഗി വീണ്ടെടുക്കാനും സാധിക്കും.
വിവരങ്ങൾ:
ഡോ.സിമി ഹാരിസ് കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.