സുഖപ്രസവത്തിന് ഇടുപ്പെല്ലിന്റെ വ്യാപ്തിയും ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരവും ഒരു സുഖപ്രസവം നടക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരു സാധാരണ പ്രസവം നടക്കുന്നതിന് ഇടുപ്പെല്ലിന്റെ അളവും അതിനു ചുറ്റുമുള്ള പേശികളുടെ അയവും നിർണായക ഘടകമാണ്.
കൗമാരപ്രായം തുടങ്ങി തുടര്‍ച്ചയായി ചെയ്യുന്ന ശാരീരിക വ്യായാമം ഇതിന് അത്യന്താപേക്ഷിതമാണ്.
വ്യായാമക്കുറവും സിസേറിയനും തമ്മിൽ? ടിവി, മൊബൈല്‍ എന്നിവയ്ക്ക് മുന്നില്‍ തങ്ങളുടെ ഒഴിവുസമയം കഴിച്ചു കൂട്ടാന്‍ ആഗ്രഹിക്കുകയും താത്പര്യപ്പെടുകയും ചെയ്യുന്നവരാണ് ഇന്നത്തെ കുമാരിമാരും സ്ത്രീകളും.
വ്യായാമം ജീവിതത്തിന്റെ ഭാഗമല്ലെങ്കില്‍ അത് പേശികളേയും ഇടുപ്പെല്ലിനെയുമൊക്കെ ബാധിക്കും. ഇടുപ്പെല്ലിന്റെ വ്യാപ്തവും അയവുമൊക്കെ സുഖപ്രസവത്തിന് അത്യന്താപേക്ഷിതമാണ്.
വ്യായാമക്കുറവിനൊപ്പം ഫാസ്റ്റ് ഫുഡിന്റെയും അധിക കലോറി ഭക്ഷണത്തിന്റെയും അതിപ്രസരം കൂടിയാകുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ഭാരം കൂടാം. ഇതും സിസേറിയന് ഒരു കാരണമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം