അത് അഭിലഷണീയമല്ല. ഒരു ഗര്‍ഭം സിസേറിയന് പ്രസവത്തിലവസാനിപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാൽ... ഗര്‍ഭിണികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കുക എന്നതാണ് അതിന്റെ പ്രതിവിധി.
ആ അനുവദനീയമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധാരണ പ്രസവം സാധ്യമാകാതെ വരുമ്പോള്‍ സിസേറിയന് ചെയ്യുക മാത്രമേ നിവര്ത്തിയുള്ളു. ഇത്തരത്തില്‍ സുഖപ്രസവത്തിന് കാത്തിരിക്കുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
അമ്മയ്ക്ക് ഫിറ്റ്സ് (Eclampsia) വരാം, അമ്മയുടെ കരളും വൃക്കകളും തകരാറിലാകാം, തലച്ചോറില്‍ രക്തസ്രാവം വന്ന മരണത്തിനു തന്നെ കാരണമാകാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സിസേറിയന് പ്രസവം ഒരു സമയോചിതമായ ഒരു ഇടപെടല്‍ മാത്രമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.