മെര്‍ക്കുറി മത്സ്യം മെര്‍ക്കുറി കൂടുതലായി അടങ്ങിയിരിക്കുന്ന മത്സ്യങ്ങളും മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കണം. ബിഗ് ഐ ട്യൂണ, കിംഗ് മക്കെറല്, മാര്‍ലിന്‍ മത്സ്യം എന്നിവയില്‍ മെര്‍ക്കുറി കൂടുതലാണ്.
മെര്‍ക്കുറി വിഷലിപ്തമായ ഒരു ലോഹമാണ്. കൂടുതല്‍ സെന്‍സിറ്റീവ് ആയ ശിശുക്കളിലും കുട്ടികളിലും ഇതു ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.
ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി നിങ്ങളുടെ ശിശുവിന്റെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കും. തല്‍ഫലമായി, അവര്‍ക്ക് വൈകല്യങ്ങള്‍ സംഭവിച്ചേക്കാം.
പെപ്പര്‍മിന്റ്/സേജ്/മദ്യം ചില ഭക്ഷണങ്ങള്‍ മുലപ്പാല്‍ ഉത്പാദനത്തെ ബാധിക്കാറുണ്ട്. അതുകൊണ്ട് അത്തരം ഭക്ഷണങ്ങളില്‍നിന്നു മുലയൂട്ടുന്ന സ്ത്രീകള്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്.
പെപ്പര്‍മിന്റ് അല്ലെങ്കില്‍ കര്‍പ്പൂര തുളസി, സേജ് തുടങ്ങിയ ഔഷധസസ്യങ്ങള്‍ ആന്റി-ഗാലക്റ്റാഗോഗ്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയുടെ ഉപഭോഗം മുലപ്പാല്‍ ഉത്പാദനം കുറയ്ക്കുന്നതായി കണ്ടുവരുന്നു.
അതുപോലെ, മുലയൂട്ടുന്നവര്‍ തീര്‍ച്ചയായും മദ്യം ഒഴിവാക്കണം. ചുരത്താനുള്ള കഴിവിനെ മദ്യം തടയും. അതോടെ കുഞ്ഞിനു പാല് ലഭിക്കാതെവരും.
കൂടാതെ, മദ്യപാനം ശിശുവിന്റെ പാല് കുടിയെ 20 മുതല്‍ 23 ശതമാനം വരെ കുറയ്ക്കും. ശിശുക്കളുടെ അസ്വസ്ഥതയ്ക്കും മോശം ഉറക്ക രീതികള്‍ക്കും ഇതു വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.