* കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് (ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)
* സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.
* ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.
* തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.
* മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.
നാലുമണി - കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം
അത്താഴം പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം.(നാട്ടിൻപുറങ്ങളിൽ സുലഭമായ പഴവർഗങ്ങളായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം)
* ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.
വിവരങ്ങൾ:
നബീൽ മീരാൻ ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ.
ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു.
ഫോൺ: 8921564266