റേഡിയേഷനു മുന്പേ കാൻസറിന് ചികിത്സ നടത്തുന്ന സമയത്ത് പ്രത്യേകിച്ച് റേഡിയേഷൻ ചികിത്സ നടത്തുന്ന സമയത്ത് പല്ലുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇൻഫെക്ഷൻ സംഭവി ച്ച് വേദന ഉണ്ടായാൽ അത് എടുത്തുകളയുന്നതിനു സാധിക്കുകയില്ല. അതിനാലാണ് ചികിത്സയ്ക്ക് മുമ്പ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നു നിർദേശിക്കുന്നത് .
സാധാരണ പാർശ്വഫലങ്ങൾ : 1. വായ വരൾച്ച
2. ഉമിനിർ കട്ടി കൂടുന്നത്
3. രുചി വ്യത്യാസം
4. വായ്ക്കുള്ളിലെ അൾസർ
5. പല്ലുകൾക്ക് പോട്
6. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
7. ഭക്ഷണം ചവയ്ക്കാനും വായ തുറക്കാനുമുള്ള ബുദ്ധിമുട്ട്
8. മോണ തടിപ്പും കഴലിച്ചയും
9. വായനാറ്റം
ഇതെല്ലാം ചികിത്സാ സമയത്ത് ഉണ്ടാകാൻ സാധ്യതയുള്ളതാണ്. എങ്കിൽ തന്നെയും ഭൂരിഭാഗവും ചികിത്സ അവസാനിക്കുമ്പോൾ മാറിക്കൊള്ളും. ചികിത്സയ്ക്കുമുമ്പ് ഇതിനുള്ള
പരിഹാരമാർഗങ്ങളും മുന്നിൽ കണ്ടാൽ ബുദ്ധിമുട്ടുകൾ നല്ലൊരു പരിധിവരെ നമുക്ക് പരിഹരിക്കാനാവും.
റേഡിയേഷൻ തെറാപ്പി കഴുത്തിലും തലയുടെ ഭാഗത്തും നടത്തുമ്പോൾ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ കൂടുതലായി വരാൻ സാധ്യതയുണ്ട്. ഇത് ചികിത്സയ്ക്ക് ശേഷവും കുറച്ചു കൂടുതൽ കാലം നിലനിൽക്കാൻ സാധ്യതയുണ്ട്.
(തുടരും)
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903