ചില ഉത്പന്നങ്ങളുടെ കവറിൽ ഫ്രീ ഫ്രം എംഎസ്ജി എന്നു രേഖപ്പെടുത്തിയിരിക്കും. (എംഎസ്ജി എന്നാൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് - അജിനോമോട്ടോ.) അങ്ങനെ എഴുതിയിട്ടുണ്ടാകുമെങ്കിലും ടേസ്റ്റ് എൻഹാൻസറിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിട്ടുണ്ട്. അതായത് ഭക്ഷണത്തിന്റെ സ്വാദു കൂട്ടാനും ചില സ്വാദിന്റെ തീവ്രത കൂട്ടാനും ചിലതിന്റെ കുറയ്ക്കാനും ടേസ്റ്റ് എൻഹാൻസർ സഹായകം. വാസ്തവത്തിൽ നാവിലുള്ള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുകയാണ് എംഎസ്ജി ചെയ്യുന്നത്. ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് എംഎസ്ജി അടങ്ങിയ ഭക്ഷണം കൊടുക്കാൻ പാടില്ലെന്നാണു നിർദേശം.
E 310, E 100.. ഇതൊക്കെ എന്താണ്? പായ്ക്കറ്റ് ഭക്ഷണവിഭവങ്ങളുടെ കവറിൽ ഇ ചേർന്ന ചില നന്പറുകൾ ചേർത്തിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നന്പറാണത്. ലോകമെന്പാടും ഉപയോഗിക്കുന്ന കോഡ്. E 310, E 100 എന്നിങ്ങനെ. കളർകോഡാണത്. അനുവദനീയമായ കളറിനെ സൂചിപ്പിക്കുന്നു. ഉപയോഗിക്കാൻ പാടില്ലാത്ത കളർകോഡുകളുടെ ലിസ്റ്റ് ഫുഡ് സേഫ്റ്റി അഥോറിറ്റി വെബ്സൈറ്റിലുണ്ട്.
പച്ച, ഇളം മഞ്ഞ തുടങ്ങി മൂന്നു നാലു കളർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മധുരപലഹാരങ്ങളിൽ ചേർക്കാൻ മാത്രമാണ് അനുമതി. മെറ്റാനിൻ യെലോ അനുവദനീയമല്ല.
(തുടരും)
ഡോ. അനിതാ മോഹൻ നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്റ്