പ്രമേഹബാധിതര്‍ തങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് അധികമായി ഉണ്ടാകാന്‍ സാധ്യതയുള്ള
അണുബാധയില്‍ നിന്ന് വിമുക്തരായിരിക്കും.
പ്രത്യേകം ശ്രദ്ധിക്കുക 1. കോവിഡിനെ നേരിടാന്‍ പ്രമേഹബാധിതര്‍ മുന്‍കൂട്ടി തയാറെടുക്കുകയാണു വേണ്ടത്. തങ്ങളുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് അവര്‍ ശരിയായി മനസിലാക്കണം. പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറെ ഓണ്‍ലൈനിലൂടെയോ/നേരിട്ടോ ബന്ധപ്പെട്ടിട്ട് പ്രമേഹം ശരിയായി നിയന്ത്രിച്ചു നിർത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക
2. ചികിത്സിക്കുന്ന ഡോക്ടര്‍, സമീപത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍, ഒരാവശ്യം വന്നാല്‍ പെട്ടെന്ന് പോകേണ്ട ആശുപത്രി, കൊവിഡ് ഹെല്‍പ്പ് ലൈന്‍, ദിശ എന്നിവയുടെ നമ്പര്‍ എപ്പോഴും കാണാവുന്ന ഒരു സ്ഥലത്ത് എഴുതി വെയ്ക്കണം.
3. പ്രമേഹത്തിന് കഴിക്കേണ്ട മരുന്നുകള്‍ ആവശ്യാനുസരണം വാങ്ങി സൂക്ഷിക്കണം. മരുന്നുകള്‍ വാങ്ങാനായി കൂടെക്കൂടെ വീടിനു പുറത്തേക്ക് പോകുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
4. വീട്ടില്‍ വച്ചുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് ഇടയ്ക്കിടെ ചെക്ക് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമുണ്ടെങ്കില്‍ (ഗ്ലൂക്കോമീറ്റര്‍) നന്നായിരിക്കും.
5. മാനസിക സംമ്മര്ദം ഒഴിവാക്കാന്‍ ഓരോരുത്തരും അവരവര്‍ക്ക് ഇണങ്ങുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തണം. സമാധാനത്തോടെ ഇരിക്കാന്‍ സ്വയം പരിശീലിക്കണം. ആവശ്യമെങ്കില്‍ അതിനായി പ്രൊഫഷണല്‍ കൗണ്‍സിലറെ സമീപിക്കാം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ജി. ആർ. സന്തോഷ് കുമാർ ആരോഗ്യകേരളം, വയനാട്, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്