ഏതു ഭാഗത്താണോ കാന്‍സര്‍ പരിവര്‍ത്തനം ഉണ്ടായത് ആ ഭാഗത്ത് എത്ര വേഗത്തിലാണോ ഒരു കോശവളര്‍ച്ചയുണ്ടാകുന്നത് എന്നറിയാന്‍ ഉപയോഗിക്കുന്നതാണ് S-phase fraction. ഇത് ഇത്ര ശതമാനം എന്നാണ് എളുപ്പത്തില്‍ കണക്കാക്കുന്നത്. 50% സ്തനാര്‍ബുദങ്ങള്‍ മാത്രമാണ് 30 ശതമാനത്തില്‍ താഴെ വളര്‍ച്ചാ നിരക്കുള്ളത്. പകുതിയോളം സ്തനാര്‍ബുദങ്ങളുടെയും വളര്‍ച്ചാനിരക്ക് 50 ശതമാനത്തിലധികമാണ്. ഇന്നിപ്പോള്‍ ചികിത്സ നിര്‍ണയിക്കുന്നതിനും ഈ ടെസ്റ്റ് ഫലപ്രദമാണ്. 20 ശതമാനത്തില്‍ താഴെ വളര്‍ച്ചാ നിരക്കുള്ള സ്തനാര്‍ബുദത്തിന് ഹോര്‍മോണ്‍ ഗുളിക ഫലപ്രദമായാല്‍ കീമോതെറാപ്പിയുടെ ആവശ്യമില്ല.
വൃഷണ മുഴകള്‍, ലിംഫോമ മുതലായ കാന്‍സറുകള്‍ പൊതുവേ വളര്‍ച്ചാനിരക്ക് 50 ശതമാനത്തിലധികം ഉള്ളവയാണ്. എന്നാല്‍ സുഖ പ്രാപ്തി സ്തനാര്‍ബുദത്തേക്കാള്‍ വളരെക്കൂടുതലാണ്. 90 ശതമാനത്തിലധികമാണ് സുഖപ്രാപ്തിക്കുള്ള സാധ്യത.
75 ശതമാനം പ്രോസ്‌റ്റേറ്റ് കാന്‍സറുകളും വളര്‍ച്ചാ നിരക്ക് കുറഞ്ഞവയാണ്. 60 വയസു കഴിഞ്ഞവരിലാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കൂടുതലായി കാണുന്നത്. ഒരു പൊതു തത്വം പറഞ്ഞാല്‍ പ്രായമായവരില്‍ വരുന്ന 80% കാന്‍സറുകളും വളര്‍ച്ചാ നിരക്ക് കുറഞ്ഞവയാണ്. അതുകൊണ്ടുതന്നെ പ്രാരംഭ ഘട്ടത്തില്‍ ചികിത്സ കൂടുതല്‍ ഫലപ്രദവുമാണ്.
കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ എടുക്കുന്ന സമയം ഈ വിവരണങ്ങളില്‍ നിന്നു മനസിലായല്ലോ. സ്തനത്തില്‍ തൊട്ടു നോക്കിയാല്‍ മുഴ അറിയണമെങ്കില്‍ 1.5 2 സെന്റീമീറ്റര്‍ എങ്കിലും വലിപ്പമാകണം. വളര്‍ച്ചാനിരക്ക് കൂടിയ കാന്‍സര്‍ പോലും രണ്ടു വര്‍ഷം കൊണ്ടേ ഈ വലിപ്പത്തിലെത്തൂ. ആ സമയംകൊണ്ടു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടാണ് കാന്‍സറിനു മുന്നോടിയായിുട്ടള്ള ഘട്ടത്തിലോ തീരെ ചെറുതായിരിക്കുമ്പോഴോ കണ്ടു പിടിച്ചാല്‍ (മാമോഗ്രഫി വഴി 0.5 സെന്റീമീറ്റര്‍ മുതലുള്ള മുഴകള്‍ അറിയാന്‍ പറ്റും.) ചികിത്സയുടെ തോത് കുറയും; ഫലവും പതിന്മടങ്ങായിരിക്കുമെന്ന് വീണ്ടും വീണ്ടും പറയുന്നത്. ഒുമിക്ക അവയവങ്ങളിലെയും കാന്‍സറുകളുടെ അവസ്ഥ ഇതു തന്നെയാണ്.
ഡോ. ചിത്രതാര കെ. വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം