പുരുഷന്മാരില്‍ കുടല്‍, മലാശയം, വൃക്ക, അന്നനാളം, പാന്‍ക്രിയാസ് എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് മേല്‍ പറഞ്ഞ ഭാഗങ്ങള്‍ കൂടാതെ സ്തനം, ഗര്‍ഭാശയ ഭിത്തി എന്നിവിടങ്ങളിലും കാന്‍സര്‍ വരാനുള്ള സാധ്യതയും പൊണ്ണത്തടിയുള്ളവരില്‍ കൂടുതലാണ്. അമിതാഹാരം, അമിത മാംസാഹാരം, വ്യായാമക്കുറവ് ഇവയുടെ കൂടെ പുകവലി, മദ്യപാനം എന്നിവയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. സ്തനാര്‍ബുദം പുനരാരംഭിക്കാനുള്ള സാധ്യതയും പൊണ്ണത്തടിയുള്ളവരില്‍ കൂടുതലാണ്.
പൊണ്ണത്തടിക്കാരില്‍ ആഹാര ക്രമീകരണം, വ്യായാമം എന്നിവ അത്യാവശ്യമാണ്. പൊണ്ണത്തടി ഇങ്ങനെ കുറയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണ്. ആമാശയത്തിന്റെ വലിപ്പം കുറയ്ക്കാനുള്ള സര്‍ജറികളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.
ഡോ. ചിത്രതാര കെ. വകുപ്പ് മേധാവി, സീനിയര്‍ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ആന്‍ഡ് ഗൈനക് ഓങ്കോളജി, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം