എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
Friday, May 24, 2019 2:54 PM IST
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പ്രോ​സ​സ് ചെ​യ്ത് ഏ​റെ​ക്കാ​ലം സൂ​ക്ഷി​ച്ചു​വ​ച്ച് ഉ​പ​യോ​ഗി​ക്ക​ു ുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നി​യ​മ​ത്തിന്‍റെ പ​രി​ധി​യി​ൽ നി​ന്നു​കൊ​ണ്ട് ഏ​ക​ദേ​ശം 2500 ഫു​ഡ് അ​ഡി​റ്റീ​വ്സ് നാം ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​വ അനുവദനീയമായ അളവിലും അധികമായി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും. പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം മി​ക​ച്ച​താ​ണെ​ന്നു പ​ല​രും ധ​രി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​തി​ൽ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം.

സംസ്കരിച്ച ധാ​ന്യ​പ്പൊ​ടി​ക​ൾ

പാ​യ്ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന പ്രോ​സ​സ്ഡ് ധാ​ന്യ​പ്പൊ​ടി​ക​ൾ ശീ​ല​മാ​ക്ക​രു​ത്. ഗോ​ത​ന്പ് വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. മു​ള​കും ഉ​ണ​ങ്ങി പൊ​ടി​പ്പി​ച്ച​ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു സു​ര​ക്ഷി​തം. സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും വാ​ങ്ങി വൃ​ത്തി​യാ​ക്കി മി​ല്ലി​ൽ പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി കമ്മീഷ​ണ​റും നി​ർ​ദേ​ശി​ക്കു​ന്നു.

മോ​ണോ സോ​ഡി​യം ഗ്ലൂട്ടാ​മേ​റ്റ്

ചി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​വ​റി​ൽ ഫ്രീ ​ഫ്രം എം​എ​സ്ജി എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. എം​എ​സ്ജി എ​ന്നാ​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ്. അ​ജി​നോ​മോട്ടോ. പ​ക്ഷേ അ​ങ്ങ​നെ എ​ഴു​തി​യിട്ടുണ്ടാ​കു​മെ​ങ്കി​ലും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​റി​ൽ മോ​ണോ സോ​ഡി​യം ഗ്ലൂട്ടാമേ​റ്റ് അ​ട​ങ്ങി​യിട്ടുണ്ട്. അ​താ​യ​ത് ഭ​ക്ഷ​ണത്തിന്‍റെ സ്വാ​ദു കൂട്ടാനും ചി​ല സ്വാ​ദിന്‍റെ തീ​വ്ര​ത കൂട്ടാ​നും ചി​ല​തിന്‍റെ കു​റ​യ്ക്കാ​നും ടേ​സ്റ്റ് എ​ൻ​ഹാ​ൻ​സ​ർ സ​ഹാ​യ​കം. വാ​സ്ത​വ​ത്തി​ൽ നാ​വി​ലു​ള്ള രു​ചി​മു​കു​ള​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യാ​ണ് എം​എ​സ്ജി ചെ​യ്യു​ന്ന​ത്. ​ഒ​രു വ​യ​സി​നു താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് എം​എ​സ്ജി അ​ട​ങ്ങി​യ ഭ​ക്ഷ​ണം കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണു നി​ർ​ദേ​ശം.

ശ്രദ്ധിക്കുക

* ഫു​ഡ് അ​ഡി​റ്റീ​വ്സ് അ​നു​വ​ദ​നീ​യ തോ​തി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ നി​യ​മം കൊ​ണ്ടു​വ​ര​ണം * ഫു​ഡ് അ​ഡി​റ്റീ​വ്സി​നെ​ക്കു​റി​ച്ച്് ഉ​പ​ഭോ​ക്താ​വി​നു ​കൃ​ത്യ​മാ​യ അ​റി​വ് ഉ​ണ്ടാ​യി​രി​ക്ക​ണം.* പ്രോ​സ​സ് ചെ​യ്ത ഭ​ക്ഷ​ണം കു​റ​ച്ചു​മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ശീ​ല​മാ​ക്ക​രു​ത്.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത​ മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്