രോഗപ്രതിരോധത്തിന് വെളുത്തുള്ളി, തേൻ, തൈര്
Thursday, July 5, 2018 3:42 PM IST
** ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി

* വെ​ളു​ത്തു​ള​ളി​ക്കു രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി ന​ല്കു​ന്ന​തി​ൽ മു​ന്തി​യ ക​ഴി​വാ​ണു​ള​ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി വെ​ളു​ത്തു​ള​ളി​ക്കു​ണ്ടെ​ന്നു ല​ബോ​റട്ട​റി പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തോ​ടെ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.
* കാ​ൻ​സ​ർ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.
* ജ​ല​ദോ​ഷം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾട്ടി​പ്പി​ൾ സ്ളീ​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം.
* ര​ക്ത​സമ്മ​ർ​ദം, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം.

**തേ​ൻ ആന്‍റിഓക്സിഡന്‍റാണ്

* ദി​വ​സ​വും തേ​ൻ ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ം. തേ​ൻ ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റാ​ണ്.
* മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യെ ത​ട​യു​ന്നു. ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

* തൊ​ണ്ട​പ​ഴു​പ്പ്, ചു​മ മു​റി​വു​ക​ൾ, പൊ​ള​ള​ൽ തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടു​ത്തു​ന്നു.
* തേ​നി​നൊ​പ്പം ഇ​ഞ്ചി​നീ​രു ചേർത്തു ക​ഴി​ക്കു​ന്ന​തും ഗു​ണ​പ്ര​ദ​ം.

**തൈ​ര് ആമാശയത്തിന്‍റെ ആരോഗ്യത്തിന്

* തൈ​രി​ലു​ള​ള ബൈ​ഫി​ഡോ ബാ​ക്ടീരി​യം ലാ​ക്റ്റി​സ് എ​ന്ന മി​ത്ര ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ലെ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വൈ​റ​സ്, ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്കെതി​രേ​യു​ള​ള പോ​രാ​ട്ടങ്ങ​ൾ​ക്കു ക​രു​ത്തു​പ​ക​രു​ന്നു. അ​വ​ശ്യം​വേ​ണ്ട പോ​ഷ​ക​ങ്ങ​ൾ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നും മി​ത്ര ബാ​ക്ടീ​രി​യം ശ​രീ​ര​ത്തി​നു സ​ഹാ​യ​കം.
* തൈ​ര് ശീ​ല​മാ​ക്കി​യാ​ൽ കു​ട​ലി​ൽ അ​ണു​ബാ​ധ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. വി​വി​ധ​ത​രം വൈ​റ​സ് അ​ണു​ബാ​ധ ത​ട​യാം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താം.