പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
Thursday, May 11, 2017 2:39 AM IST
പൊള്ളലിനു തേൻ

അ​ടു​ക്ക​ള​യി​ൽ പൊ​ള​ള​ൽ പ​തി​വു​വാ​ർ​ത്ത​യാ​ണ​ല്ലോ. അ​ല്പം തേ​ൻ ക​രു​തി​യാ​ൽ അ​തു മ​രു​ന്നാ​കും. ആ​ൻ​റി​സെ​പ്റ്റി​ക്കാ​ണ് തേ​ൻ. മു​റി​വു​ണ​ക്കും. അ​ണു​ബാ​ധ ത​ട​യും. ഫം​ഗ​സ്, വൈ​റ​സ് തു​ട​ങ്ങി​യ​വ​യെ ചെ​റു​ക്കു​ന്നു. മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, കാ​ൽ​സ്യം, ഇ​രു​ന്പ്, മാം​ഗ​നീ​സ്, സ​ൾ​ഫ​ർ, സി​ങ്ക് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ തേ​നി​ൽ ധാ​രാ​ളം. ചു​മ, തൊ​ണ്ട​യി​ലെ അ​ണു​ബാ​ധ, ആ​മാ​ശ​യ അ​ൾ​സ​ർ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കു ഗു​ണ​പ്ര​ദം. തേ​നി​ൽ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് ഇ​ഷ്ടം​പോ​ലെ. അ​തി​നാ​ൽ കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പേ​ശി​ക​ളു​ടെ ക്ഷീ​ണം കു​റ​യ്ക്കു​ന്ന​തി​നും തേ​ൻ ഗു​ണ​പ്ര​ദം.

ആമാശയസൗഖ്യത്തിന് ഇഞ്ചി

വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് തു​ട​ങ്ങി​യ രോ​ഗ​കാ​രി​ക​ളെ തു​ര​ത്തു​ന്ന​തി​ന് ഇ​ഞ്ചി സ​ഹാ​യ​കം. ആ​ൻ​റി സെ​പ്റ്റി​ക്കാ​ണ്. നീ​ർ​വീ​ക്കം ത​ട​യു​ന്ന​ു. ആ​ൻ​റി ഇ​ൻ​ഫ്ള​മേ​റ്റ​റി​യു​മാ​ണ്. സ്വാ​ഭാ​വി​ക വേ​ദ​ന​സം​ഹാ​രി​യാ​ണ്. ആ​മാ​ശ​യ​ത്തിെ​ൻ​റ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ചി​കി​ത്സി​ക്കാ​ൻ ഇ​ഞ്ചി ഉ​പ​യോ​ഗി​ക്കാം. ആ​മാ​ശ​യ​സ്തം​ഭ​നം, ദ​ഹ​ന​ക്കേ​ട്, നെ​ഞ്ചെ​രി​ച്ചി​ൽ, മ​നം​പി​ര​ട്ടൽ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കു സ​ഹാ​യ​കം.

പൊട്ടാ​സ്യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, സി​ങ്ക്, വി​റ്റാ​മി​ൻ എ, ​സി, ഇ, ​ബി കോം​പ്ല​ക്സ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ളും ഇ​ഞ്ചി​യി​ലു​ണ്ട്. പ​നി, ചു​മ, ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, ദേ​ഹംവേ​ദ​ന, സ​ന്ധി​വാ​തം മൂ​ല​മു​ണ്ടാ​കു​ന്ന വേ​ദ​ന തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കും ഇ​ഞ്ചി ഉ​പ​യോ​ഗി​ക്കാം. കാ​ൻ​സ​ർ കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യാ​നു​ള​ള ക​ഴി​വ് ഇ​ഞ്ചി​ക്കു​

ള​ള​താ​യി ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ചെറുനാരങ്ങ കരുതണം

അ​ടു​ക്ക​ള​യി​ൽ ചെ​റു​നാ​ര​ങ്ങ എ​പ്പോ​ഴും ക​രു​ത​ണം. ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​ൻ സി​യും ഫോ​ളേ​റ്റും ഉ​ൾ​പ്പെ​ടെ​യു​ള​ള പോ​ഷ​ക​ങ്ങ​ൾ നാ​ര​ങ്ങ​യി​ലു​ണ്ട്. വ​യ​റി​ള​ക്ക​മു​ണ്ടാ​യാ​ൽ തേ​യി​ല​വെ​ള​ള​ത്തി​ൽ നാ​ര​ങ്ങാ​നീ​രു ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ ഫ​ലം ഉ​റ​പ്പ്.

ചെ​റു​ചൂ​ടു​വെ​ള​ള​ത്തി​ൽ നാ​ര​ങ്ങാ​നീ​രും ഇ​ഞ്ചി​നീ​രും ഉ​പ്പും ചേ​ർ​ത്തു ക​വി​ൾ​ക്കൊ​ണ്ടാ​ൽ തൊ​ണ്ട​യി​ലെ അ​സ്വ​സ്ഥ​ത​ക​ൾ​ക്കു ശ​മ​ന​മാ​കും.ദ​ഹ​ന​ക്കേ​ട്, മ​ല​ബ​ന്ധം, ദ​ന്ത​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ, താ​ര​ൻ, സ​ന്ധി​വാ​തം തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കും നാ​ര​ങ്ങ ഗു​ണ​പ്ര​ദം. സ്ട്രോ​ക്, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കും. ച​ർ​മ​ത്തി​നും മു​ടി​ക്കും ഗു​ണ​പ്ര​ദം.