3. വ്യായാമം ശീലമാക്കുക ശരീരത്തിൽ ലഘുത്വം, ഏതു പ്രവൃത്തി ചെയ്യാനുമുള്ള സാമർഥ്യം, ദഹന പ്രക്രിയ ശരിയായ രീതിയിൽ നടക്കുക, കൊഴുപ്പ് കുറയ്ക്കുക, അവയവങ്ങൾ വ്യക്തങ്ങളാക്കുക എന്നീ അഞ്ച് ഗുണങ്ങൾ വ്യായാമത്തിലൂടെ നേടിയെടുക്കാം.
4. വെള്ളം കുടിക്കണം ഈ പ്രപഞ്ചത്തിലെ ജീവനുള്ള എല്ലാറ്റിനും ജീവനായിട്ടുള്ളത് ജലമാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കണം.
5. അമിത വണ്ണം കുറയ്ക്കുക പ്രമേഹം, പനി, ഉദരരോഗം, ഭഗന്ദരം തുടങ്ങിയ രോഗങ്ങളെ ഉണ്ടാക്കുകയും അതു പിന്നീട് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുന്നു. ശരീരത്തിന്റെ ഉയരവും തൂക്കവും തമ്മിലുള്ള അനുപാതം 21 നും 24 നും ഇടയിൽ നിലനിർത്തുന്നതാണ് ആരോഗ്യകരം. പുരുഷ·ാക്ക് 100 സെന്റീ മീറ്ററിൽ കൂടുതലും സ്ത്രീകൾക്ക് 90 സെന്റീ മീറ്ററിൽ കൂടുതലും അരവണ്ണം അനാരോഗ്യകരമാണ്.
6. ഉറങ്ങാം നന്നായി ഉറക്കം കൊണ്ട് സുഖം, പുഷ്ടി, ബലം തുടങ്ങിയ ഗുണങ്ങൾ ലഭിക്കുന്നു. ശരാശരി ഏഴു മണിക്കൂർ ഉറങ്ങണം.
7. ഭക്ഷണത്തിന്റെ പ്രാധാന്യം പച്ചക്കറി, ഇലക്കറി ഇവ ധാരാളം കഴിക്കുക, വിറ്റാമിനുകൾ, മിനറൽസ് അടങ്ങിയ ഭക്ഷണം കഴിക്കണം. കൊഴുപ്പ് കൂടിയ ആഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
8. ദിനചര്യ നടപ്പിലാക്കുക അതിരാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേൽക്കുക, പ്രഭാത കർമങ്ങൾ, അഭ്യാംഗം, കുളി, വ്യായാമം ഇവ ശീലമാക്കുക.
9. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുക രക്തസമ്മർദ്ദമുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. മരുന്നു കൃത്യമായി കഴിക്കണം. പ്രമേഹരോഗികൾ മണ്ണിൽനിന്ന് കിളച്ചെടുക്കുന്നവ ഉപേക്ഷിക്കുക. വ്യായാമം ചെയ്യണം. കൊളസ്റ്ററോൾ ഉള്ളവർ ഇടയ്ക്കിടയ്ക്ക് ലിക്വിഡ് പ്രൊഫൈൽ പരിശോധിക്കുക.
10. നോ ടെൻഷൻ മാനസിക പിരിമുറുക്കം രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ഇടയാക്കും. ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ വർധിക്കുകയും അതു ഹാർട്ട് അറ്റാക്കിന് കാരണമാകുകയും ചെയ്യും.
പഥ്യം ചെന്നെല്ലരി, ചെറുപയർ, പടവലങ്ങ, പാവയ്ക്ക ഇവ ഹൃദ്രോഗത്തിന് പഥ്യങ്ങളാണ്.
അപഥ്യം അത്യധ്വാനം, അമിത ഭക്ഷണം,അതിവ്യായാമം, നിറച്ചു ഉണ്ടിട്ട് ഉടനെ വാഹനങ്ങളിൽ കയറി ദീർഘയാത്ര, മദ്യപാനം, പുകവലി, താംബൂല ചർവ്വണം, മൽപിടിത്തം, ഒഴുക്കിനെതിരെയുള്ള നീന്തൽ, മലകയറ്റം, മരം കയറ്റം, ഉപവാസം എന്നിവ ഉപേക്ഷിക്കുക.
ഹൃദയ സംരക്ഷണത്തിന് ആയുർവേദത്തിലെ ഔഷധ സസ്യങ്ങൾ വെളുത്തുള്ളി: രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിനെ നിയന്ത്രിക്കും. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു ക്രിഅതറോസ് ക്ലീറോട്ടിക് പ്ലേക്കിനെ കുറയ്ക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കും.
നീർമരുത്: ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ പ്രവർത്തു ഹൃദയത്തെ സംരക്ഷിക്കുന്നു. ആന്റി പ്ലേറ്റ്ലെറ്റിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കും. എല്ലാറ്റിനുമുപരിയായി ഒരു കാർഡിയാക് ടോണിക്കാണ്.
ഓരില: ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ സംരക്ഷണം നൽകുന്നു. കാർഡിയാക് ടോണിക്കാണിത്. ഹൃദയ സ്പന്ദനം നിയന്ത്രിക്കും. കിതപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നു.
കടുക്ക: പ്രമേഹസംബന്ധമായ കാർഡിയോമയോപ്പതിയെ കുറയ്ക്കുന്നു. ഓക്സിഡേറ്റിവ് സ്ട്രെസിനെതിരെ സംരക്ഷണം നൽകും.
ചിറ്റമൃത്: ഓക്സിഡേറ്റീവ് സ്ട്രെസ്, കൊഴുപ്പ്, അമിത ഹൃദയ സ്പന്ദനം എന്നിവയെ നിയന്ത്രിക്കുന്നു.
അമുക്കുരം: ഓക്സിഡേറ്റീവ് സ്ട്രെസിനെയും രക്തസമ്മർദത്തെയും കുറയ്ക്കുന്നു. അമിത കൊഴുപ്പ് നിയന്ത്രിക്കുന്നു. ഒരു കാർഡിയാക് ടോണിക്കാണിത്.
കൊളസ്ട്രോൾ നിയന്ത്രണം ആഹാരത്തിലൂടെ കാന്താരി മുളക്: ഒരു ടീ സ്പൂണ് വീതം മോരിൽ കഴിക്കുക
ഇലുന്പൻ പുളി: ഉപ്പിലിട്ടോ അല്ലാതേയൊ കഴിക്കാം
വെളുത്തുള്ളിയും മുരിങ്ങയിലയും കഴിക്കുന്നത് നല്ലതാണ്.
കറിവേപ്പിലയും മോരും കഴിക്കാം
ത്രിഫല: ഒരു സ്പൂണ് വീതം രാത്രി ചൂടുവെള്ളത്തിൽ കഴിക്കുക
ഗുൽഗുലു: ശുദ്ധ ഗുൽഗുലു ദിവസവും രണ്ടു ഗ്രാം വീതം കഴിക്കുക.
മഞ്ഞൾ: ഇതിലുള്ള ബെർബെറിൻ ടൈഗ്ലിസറൈഡിനെ കുറയ്ക്കുന്നു. ഓക്സിജന്റെ അളവ് ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനാൽ പ്രാണായാമം പോലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ നിത്യവും യോഗ അഭ്യസിക്കുന്നതും ഗുണം ചെയ്യും.
തയാറാക്കിയത് :
അനുമോൾ ജോയ്