വി​രു​ദ്ധാ​ഹാ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് ക​ഴി​ക്ക​രു​ത്
Wednesday, October 12, 2022 4:02 PM IST
ഡോ. ​ഷർമദ് ഖാൻ BAMS, MD
എ​ളു​പ്പം ദ​ഹി​ക്കു​ന്ന ആഹാരം ക​ഴി​ക്ക​ണം.

ഫ്രൈഡ് റൈസും പൊറോട്ടയും...
ദ​ഹി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള ബി​രി​യാ​ണി​യും ഫ്രൈ​ഡ് റൈ​സും പൊ​റോ​ട്ട​യും അ​ള​വ് കു​റ​ച്ചേ ക​ഴി​ക്കാ​വൂ. രാ​ത്രി​യി​ൽ പ്ര​ത്യേ​കി​ച്ചും.

ശീലമില്ലാത്ത ആഹാരം....
ഉ​പ​യോ​ഗി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത ആ​ഹാ​ര​മാ​ണെ​ങ്കി​ൽ അ​ല്പം മാ​ത്രം ക​ഴി​ക്കു​ക.

ആ​വി​യി​ൽ പു​ഴു​ങ്ങിയത്.
ആ​വി​യി​ൽ പു​ഴു​ങ്ങു​ന്ന അ​ട, പു​ട്ട്, ഇ​ടി​യ​പ്പം എ​ന്നി​വ ന​ല്ല​ത്. എ​ന്നാ​ൽ, ഉ​ഴു​ന്ന് ചേ​ർ​ന്ന ഇഡ​ലി ദ​ഹി​ക്കാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ല.

ആഹാരം കഴിക്കേണ്ടത്....
രാ​വി​ലെ 9 മ​ണി​ക്ക് മു​മ്പും ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് മു​മ്പും രാ​ത്രി കി​ട​ക്കു​ന്ന​തി​ന് ഒ​ന്ന​ര മ​ണി​ക്കൂ​ർ മു​മ്പും ആ​ഹാ​രം ക​ഴി​ക്ക​ണം.

പതിയെ നടക്കാം.

ഭ​ക്ഷ​ണം ക​ഴി​ച്ച ഉ​ട​ൻ കി​ട​ക്കു​ക​യോ ഉ​റ​ങ്ങു​ക​യോ ചെ​യ്യ​രു​ത്. ​
എ​ന്നാ​ൽ കു​റ​ച്ചു​നേ​രം ന​ട​ക്കാം.​ അ​ത് വേ​ഗ​ത്തി​ൽ പാ​ടി​ല്ല.​

ക്ഷീ​ണം തോ​ന്നി​യാ​ൽ.

ഭ​ക്ഷ​ണം ക​ഴി​ച്ച ശേഷം ക്ഷീ​ണം തോ​ന്നി​യാ​ൽ ചെ​റു​താ​യൊ​ന്ന് മ​യ​ങ്ങാം.​ അ​ത് അ​ര മ​ണി​ക്കൂ​റി​ൽ കൂ​ട​രു​ത്.

വി​രു​ദ്ധാ​ഹാ​ര​ങ്ങ​ൾ.... ഒ​രു​മി​ച്ച് ക​ഴി​ക്ക​രു​ത്. .

പ​ല​ത​രം മാം​സ​ങ്ങ​ൾ, മാം​സ​വും മീ​നും, പാ​ലും മീ​നും, പാ​ലും പ​ഴ​വും മാം​സ​വും തൈ​രും, അ​ച്ചാ​റും മീ​നും തു​ട​ങ്ങി​യ വി​രു​ദ്ധാ​ഹാ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് ക​ഴി​ക്ക​രു​ത്.

മലശോധന ഉള്ളവരിൽ ....

ശ​രി​യാ​യ മ​ല​ശോ​ധ​ന ദി​വ​സ​വും ഉ​ള്ള​വ​ർ​ക്ക് ഒ​രു പ​രി​ധി​വ​രെ അ​സി​ഡി​റ്റി ഒ​ഴി​വാ​ക്കാ​നാ​കും.

ശീലങ്ങൾ മാറ്റാം.

അ​സി​ഡി​റ്റി ഉ​ണ്ടാ​ക്കു​ന്ന ശീ​ല​ങ്ങ​ൾ മാ​റ്റു​ന്ന​തി​നൊ​പ്പം പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കു​റ​ഞ്ഞ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ രോ​ഗ ശ​മ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടും.

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481