നാര് കുറയുന്ന വഴികൾ! ഇതുപോലെ വളരെയധികം നാരുകളുള്ള പല ഭക്ഷണവസ്തുക്കളും എണ്ണയിൽ പാകപ്പെടുത്തിയും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസർവേറ്റീവുകൾ ചേർത്തും മറ്റു പല ഭക്ഷ്യവസ്തുക്കളുമായി മിക്സ് ചെയ്തും അരിഞ്ഞും നുറുക്കിയും അവയിൽ യഥാർഥത്തിൽ അടങ്ങിയിട്ടുള്ള നാരിന്റെ അളവു കുറച്ചുകളയുന്ന രീതികൾ നമ്മളിൽ പലരും അതിനെക്കുറിച്ചുള്ള അറിവില്ലാത്തതു കാരണം ശീലിച്ചുവച്ചിരിക്കുന്ന കാര്യങ്ങളാണ്.
വയറിളക്കമുള്ളപ്പോൾ ഇതൊന്നും കഴിക്കരുത്... ചില രോഗാവസ്ഥകളിൽ നാരുകൾ അധികം അടങ്ങിയിട്ടുള്ളവയെ അവയുടെ പ്രയോജനം കൂടി അറിഞ്ഞുവേണം ഉപയോഗിക്കേണ്ടത്. മലബന്ധം ഉള്ളവർക്ക് നാരുകൾ ധാരാളമുള്ള
ഭക്ഷണം കഴിക്കുന്നത് ശരിയായ മലശോധന ലഭിക്കുവാൻ കാരണമാകും. എന്നാൽ വയറിളക്കമുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറിളക്കം വർധിക്കാനാണ് സാധ്യത. അതിനാൽ വയറിളക്കമുള്ളപ്പോൾ വാഴപ്പഴം, പാൽ, ഉഴുന്ന്, ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയിലത്തോരൻ, തവിടുള്ള ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ആഹാരം എന്നിവ കഴിക്കരുത്. (തുടരും)
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481