ഇന്നത്തെ സ്ത്രീകൾ ഇന്ന് സ്ത്രീകളുടെ ജീവിതരീതിയില് വന്ന മാറ്റം കൊണ്ട് വ്യായാമമില്ലാതാകുന്നു. തല്ഫലമായി പേശികള്ക്കൊന്നും തന്നെ അയവും കിട്ടുന്നില്ല. പേശികളൊക്കെ 'മുറുക്ക'ത്തിലാവും ഇരിക്കുക.
ഇന്നത്തെ കുട്ടികള്ക്ക് പൊതുവേ വേദനിപ്പിക്കുന്ന ഒരു വാക്കോ പ്രവര്ത്തിയോ നേരിടാനുള്ള കെല്പ്പില്ല.
പ്രസവവേദന ഒരു കഠിനമായ പ്രതിഭാസമാണെന്നുള്ള ഭയത്തോടു കൂടിയാണ് പ്രസവത്തിനു തയാറെടുക്കുന്നതു തന്നെ. പ്രസവവേദന അനുഭവിച്ചതുകൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളൊന്നുമില്ല എന്നതുകൊണ്ട് ഇതിനൊരു പരിഹാരത്തെപ്പറ്റി ചിന്തിക്കുക തന്നെ വേണം.
വേദനയോർത്ത്... ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയില് നിന്ന് വ്യത്യസ്തരാണ് എന്നു പറയുന്നതുപോലെയാണ് പ്രസവ വേദനയും. ഒരോ സ്ത്രീയ്ക്കും പ്രസവവേദനയുടെ കാഠിന്യം വ്യത്യസ്തമായിരിക്കും. വേദന എന്നൊരു ഘടകത്തിനു പുറമേ ആ വേദനയെക്കുറിച്ചോര്ത്തുള്ള ഭയാശങ്കകളും വേദനയുടെ കാഠിന്യം കൂട്ടുന്നു. (തുടരും)
വിവരങ്ങൾ:
ഡോ. ലക്ഷ്മി അമ്മാൾ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.