ചില രോഗങ്ങൾക്ക്... ചില രോഗങ്ങൾക്ക് ചില മത്സ്യങ്ങൾ കഴിച്ചു കൂടാ. മറ്റ്ചിലർക്ക് ചില മാംസവിഭവങ്ങൾ നിർദേശിച്ചിട്ടുമുണ്ട്. സസ്യാഹാരത്തിൽ തന്നെ പലതും കഴിക്കാനും മറ്റു ചിലത് ഒഴിവാക്കാനും പറയുന്നുണ്ട്.
പഥ്യവും അപഥ്യവും തീരുമാനിക്കുന്നത് ചുരുക്കത്തിൽ, പഥ്യമായവ പാലിക്കേണ്ടതും അപഥ്യമായവ ഒഴിവാക്കേണ്ടതുമാണ്. അതെന്താണെന്ന് തീരുമാനിക്കുന്നത് രോഗത്തിന്റെയും രോഗിയുടെയും അവസ്ഥയും ചികിത്സാ സാധ്യതകളും മനസിലാക്കിയാണ്. അവ ശരിയായി നിർദേശിക്കാൻ ശരിയായ ചികിത്സകർക്ക് സാധിക്കും.
കർക്കടകത്തിൽ വളരെ സൂക്ഷിച്ചു മാത്രം ഭക്ഷണം കഴിക്കുക. അഗ്നിബലം നഷ്ടമാകാതെ സൂക്ഷിക്കുക. അപ്രകാരമായാൽ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാം.
വിവരങ്ങൾ -
ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481