‘ആരും മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല..!’
Wednesday, July 27, 2022 2:30 PM IST
ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും വി​ഷാ​ദ​ശ​ര​മേ​ല്ക്കാ​ത്ത​വ​രു​ണ്ടാ​വി​ല്ല. അ​വ ജീ​വി​ത​ത്തി​ൽ സാ​ധാ​ര​ണ​മാ​ണ്. അ​വ​യ്ക്കു ചി​കി​ൽ​സ​യൊ​ന്നും വേ​ണ്ടെന്നു ന​മു​ക്ക​റി​യാം. എ​ന്നാ​ൽ ന​മ്മ​ളെ പെ​ട്ടെന്നൊന്നും വി​ട്ടു​പി​രി​യാ​ത്ത, നീ​രാ​ളി​യെ​പ്പോ​ലെ ന​മ്മെ അ​ഗാ​ധ ഗ​ർ​ത്ത​ത്തി​ലേ​ക്ക് വ​ലി​ച്ചുകൊ​ണ്ടു​പോ​കു​ന്ന ശ​ക്ത​മാ​യ വി​ഷാ​ദാ​വ​സ്ഥ​ക​ളു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​തി​ഫ​ലം പ​റ്റു​ന്ന യു​ ട്യൂബ് സ്റ്റാ​റു​ക​ളി​ൽ ഒ​രാ​ളാ​യ ലി​ല്ലി സിം​ഗ് ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​ത് ‘വി​ഷാ​ദ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​മെ​ന്നു​ള്ള​ത് ഉ​ള്ളി​ല​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ഏ​ക​ാന്ത​ത​യാ​ണ്. ഒ​രാ​യി​രം ആ​ൾ​ക്കാ​ർ ന​മ്മു​ടെ മു​റി​യിലു​ണ്ടാ​യി​രു​ന്നാ​ലും ന​മു​ക്ക് ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ​ത്.’’

ആൾക്കൂട്ടത്തിൽ തനിയെ!

ഇ​തു​ത​ന്നെ​യാ​ണ് എ​ത്ര​യോ കാ​ലം മു​ന്പ് മ​ല​യാ​ള​ത്തി​ന്‍റെ മു​ടി​ചൂ​ടാ​മ​ന്ന​നാ​യ എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ഒ​റ്റ വാ​ക്കി​ൽ ത​ന്‍റെ പു​സ്ത​ക​ത്തി​ന്‍റെ ത​ല​ക്കെ​ട്ടാ​ക്കി​യ​ത് - ‘ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ’’.

ഭീ​തി​ദ​മാ​യ അ​വ​സ്ഥ​യാ​ണ​ത്. ആ​രും ത​ന്നെ മ​ന​സി​ലാ​ക്കുന്നി​ല്ല, തി​രി​ച്ച​റി​യു​ന്നി​ല്ല. ആ​രോ​ടും ഒ​ന്നും പ​റ​ഞ്ഞി​ട്ടും കാ​ര്യ​മി​ല്ല എ​ന്ന തോ​ന്ന​ൽ ഇവ​രി​ൽ കൂ​ടു​ത​ലാ​യു​ണ്ടാ​കും. അ​തി​നാ​ൽ ത​ന്നി​ലേ​ക്ക് ഒ​തു​ങ്ങും. ചി​ല​രി​ൽ ആ​ത്മ​ഹ​ത്യാ ചി​ന്ത ഉ​ട​ലെ​ടു​ക്കും. ഇ​ത് രോ​ഗി​ക​ളു​ടെ ഉ​റ​ക്ക​ത്തെ​യും ഭ​ക്ഷ​ണ ശീ​ല​ത്തെ​യും ജോ​ലി​യെ​യു​മൊ​ക്കെ ബാ​ധി​ക്കാം.

വിഷാദ ലക്ഷണങ്ങൾ

* സ്ഥി​ര​മാ​യ വി​ഷാ​ദ ഭാ​വം, നി​രാ​ശ,
* പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തി​രി​ക്കു​ക.
* മോ​ശ​മാ​യ​തേ ത​നി​ക്ക് ഭ​വി​ക്കു എ​ന്നു​റ​പ്പി​ക്കു​ക

* താ​നെ​ന്തോ മ​ഹാ​പ​രാ​ധം ചെ​യ്തുവെ​ന്നു​റ​ച്ചു വി​ശ്വ​സി​ക്കു​ക.
* തനി​ക്കി​ഷ്ട​മാ​യി​രു​ന്ന ഒ​രു കാ​ര്യ​ത്തി​ലും താ​ത്പ​ര്യ​മി​ല്ല​ാതി​രി​ക്കു​ക.
* ക​ഠി​ന​മാ​യ ക്ഷീ​ണം, എ​ന്നാ​ൽ അ​സ്വ​സ്ഥ​ത​കൊ​ണ്ടു സ​മാ​ധാ​ന​മാ​യി​രി​ക്കു​വാ​നു​മാ​കു​ന്നി​ല്ല,
* ശ്ര​ദ്ധ​യും ഏ​കാ​ഗ്ര​ത​യും ഓ​ർ​മയും കു​റ​യു​ക
* ഉ​റ​ക്ക​ത്തി​ന്‍റെ ക്ര​മം തെ​റ്റു​ക. ഭ​ക്ഷ​ണം ശ​രി​യാ​കാ​ത്ത​തു​കൊ​ണ്ടു ഭാ​രം കു​റ​യു​ക
* മ​ര​ണ ചി​ന്ത​ക​ൾ(ചി​ല​ർ ശ്ര​മി​ച്ചും നോ​ക്കും).
* ശ​രീ​ര​മാ​കെ വേ​ദ​ന, വി​സ​ർ​ജ​ന​ത്തി​ലും ലൈ​ംഗി​ക​ത​യി​ലും ത​ക​ര​ാറു​ക​ൾ...

എല്ലാം ഒരാളിൽ കാണണമെന്നില്ല

അ​ങ്ങ​നെ ധാ​രാ​ളം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാം. ഇ​തെ​ല്ലാം ഒ​രാ​ളി​ൽ കാ​ണ​ണ​മെ​ന്നി​ല്ല. ഇ​തി​ൽ ചി​ല​തൊ​ക്കെ നി​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് ക​രു​തി നി​ങ്ങ​ൾ രോ​ഗി​യു​മ​ല്ല.

പാ​ര​ന്പ​ര്യം, ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, അ​ന്ത​രീ​ക്ഷ മാ​റ്റം, മ​യ​ക്കു മ​രു​ന്നു​ക​ൾ, ഹോ​ർ​മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ പ​ല​കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും വി​ഷാ​ദം ന​മ്മ​ളെ ബാ​ധി​ക്കാം.

ഡി​പ്ര​ഷ​ൻ പ​ല ത​ര​ം

പ​ഴ്സി​സ്റ്റ​ന്‍റ് ഡി​പ്ര​സീ​വ് ഡി​സോ​ഡ​ർ (തു​ട​ർ വി​ഷാ​ദം)-
​ചെ​റി​യ ഏ​റ്റക്കു​റ​ച്ചി​ലോ​ടെ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ നീ​ണ്ടു നി​ല്ക്കു​ന്ന വി​ഷാ​ദ​മാ​ണി​ത്. (തുടരും).

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]