വാർധക്യത്തിലേക്കു കടക്കുന്നവരിൽ വാർധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിലെ കോശങ്ങൾക്ക് ക്ഷീണവും തളർച്ചയും സംഭവിക്കുന്നതു തന്നെയാണ് അടിസ്ഥാനപരമായി സന്ധികളിൽ ഉണ്ടാകുന്ന രോഗങ്ങൾക്ക് കാരണമായി മാറുന്നത്.
പൊണ്ണത്തടി ഉള്ളവരിൽ പൊണ്ണത്തടി ഉള്ളവരിൽ സന്ധികൾ കൂടുതൽ ഭാരം താങ്ങേണ്ടി വരുന്നതു കൊണ്ട് സന്ധികളിൽ വേദനയും നീർക്കെട്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആകുന്നതാണ്. സന്ധികളിൽ ഏൽക്കുന്ന ആഘാതങ്ങളും മറ്റ് രോഗങ്ങളും സന്ധിവാത രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുള്ള കാരണങ്ങളാൽ സന്ധികളിൽ നല്ല വേദന ഉണ്ടാകുന്നതാണ്.
പ്രായാധിക്യം വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കി ഈ രോഗത്തെ പലതായി തരംതിരിച്ചിട്ടുണ്ട്. പ്രായാധിക്യത്തിൽ ഉണ്ടാകുന്ന സന്ധിവാത രോഗമാണ് 'ഓസ്റ്റിയോ ആർത്രൈറ്റിസ്'.
റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് പ്രതിരോധ ശേഷിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ ഫലമായി ഉണ്ടാകുന്ന സന്ധിവാതം റൂമാറ്റോയ്ഡ് ആർത്രൈറ്റിസ് ആണ്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393