* നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം
* ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞ് പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം.
* വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.
പ്രതിരോധിക്കാൻ ചെയ്യേണ്ടത് * മൂത്രവിസർജത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുന്പും കൈകൾ നന്നായി കഴുകാൻ കുട്ടികളെ പഠിപ്പിക്കണം.
* ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുക. ഉടൻ കൈ കഴുകുക.
പരിചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് * രോഗമുള്ള കുട്ടികളുടെ മാതാപിതാക്കൾ ഇടയ്ക്കിടെ കൈ കഴുകണം.
* ഇടയ്ക്കിടെ തൊടുന്ന പ്രതലങ്ങൾ, കുളിമുറികൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ അണുവിമുക്തമാക്കുക.
* കുട്ടികളെ സ്ഥിരമായി ശുശ്രൂഷിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.
* രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുത്.
വിവരങ്ങൾക്കു കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.