കോവിഡ് നെഗറ്റീവ് ആയതോടെ എല്ലാം ശരിയായോ?
Wednesday, April 27, 2022 11:58 AM IST
കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ്വ​യം മാ​റു​മെ​ന്നാ​ണ് പ​ല​രും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. "കോ​വി​ഡ് വ​ന്നി​ട്ട് ര​ക്ഷ​പ്പെ​ട്ട​ത​ല്ലേ? ബാ​ക്കി​യു​ള്ള​വ​യും സ്വ​യം മാ​റി​ക്കോ​ളും" എ​ന്ന് പ​ല​രും സ​മാ​ധാ​നി​ക്കു​ന്നു. എ​ന്നാ​ൽ, അ​ങ്ങ​നെ വി​ചാ​രി​ച്ചി​രു​ന്ന പ​ല​രും ആ ​ധാ​ര​ണ തി​രു​ത്തി ആ​യു​ർ​വേ​ദ ചി​കി​ത്സ തേ​ടി വ​രു​ന്നു​ണ്ട്.

പ​ല ആ​യു​ർ​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ചി​കി​ത്സ​യ്ക്കു​വേ​ണ്ടി എ​ത്തി​യ​വ​രേ​ക്കാ​ൾ പ​ത്തി​ര​ട്ടി​യോ​ളം ആ​ൾ​ക്കാ​ർ നെ​ഗ​റ്റീ​വാ​യ ശേ​ഷ​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കു​ള്ള ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​ർ 1206 ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ളി​ലൂ​ടെ ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ പേ​ര് പു​ന​ർ​ജ്ജ​നി എ​ന്നാ​ണ്.

ക​ര​ൾ, ശ്വാ​സ​കോ​ശം, ഹൃ​ദ​യം

ക​ര​ൾ,ശ്വാ​സ​കോ​ശം, ഹൃ​ദ​യം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്. ഇ​തു​വ​രെ ഇ​ല്ലാ​തി​രു​ന്ന പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ്ദം, ശ്വാ​സം​മു​ട്ട് തു​ട​ങ്ങി​യ പ​ല പ്ര​ശ്ന​ങ്ങ​ളും പു​തി​യ​താ​യി ഉ​ണ്ടാ​യ​വ​രും ഉ​ള്ള കു​ഴ​പ്പ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​ വി​ധം വ​ർ​ധി​ച്ച​വ​രു​മു​ണ്ട്.

പിന്നീടുണ്ടായ പ്രയാസങ്ങൾ

കോ​വി​ഡ് നെ​ഗ​റ്റീ​വാ​കു​ന്ന​തോ​ടെ എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് വി​ചാ​രി​ച്ച പ​ല​ർ​ക്കും പി​ന്നീ​ടു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ശ്വാ​സം​മു​ട്ടൽ, ചെ​റി​യൊ​രു പ്ര​വ​ർ​ത്തി ചെ​യ്യു​മ്പോ​ൾ പോ​ലു​മു​ള്ള കി​ത​പ്പ്,

വി​ട്ടു​മാ​റാ​ത്ത ക്ഷീ​ണം, ഉ​റ​ക്കം തീ​രെ ഇ​ല്ലാ​താ​കു​ക​യോ ഇ​ട​യ്ക്കൊ​ന്ന് ഉ​ണ​ർ​ന്നു പോ​യാ​ൽ പി​ന്നെ എ​ത്ര ശ്ര​മി​ച്ചാ​ലും വീ​ണ്ടും ഉ​റ​ങ്ങു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യോ ചെ​യ്യു​ന്ന അ​വ​സ്ഥ, മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ, ക​ഫം വ​ർധി​ച്ചു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ, ത​ല​വേ​ദ​ന, തോ​ൾ​വേ​ദ​ന, കാ​ലു​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും മു​ട്ടു​ക​ൾ​ക്കും അ​തി​നു താ​ഴെ​യു​ള്ള ഭാ​ഗ​ത്തു​മു​ണ്ടാ​കു​ന്ന വേ​ദ​ന, ശ​രീ​ര​ഭാ​രം കു​റ​യു​ക, എ​ന്ത് ക​ഴി​ച്ചാ​ലും ഒ​രേ രു​ചി ത​ന്നെ അ​നു​ഭ​വ​പ്പെ​ടു​ക​യോ ശ​രി​യാ​യ രു​ചി​യും മ​ണ​വും അ​റി​യാ​ൻ ക​ഴി​യാ​തെ വ​രി​ക​യോ ചെ​യ്യു​ക, ത്വ​ക്കി​നു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ല​ർ​ക്കു​മു​ള്ള​ത്.


ഇ​വ മാ​റാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തു​മാ​ത്ര​മ​ല്ല ചി​കി​ത്സി​ക്കാ​തെ ഇ​വ​യൊ​ന്നും മാ​റു​ന്നു​മി​ല്ല.

ഒമിക്രോൺ ബാധിതരിൽ

കോ​വി​ഡിന്‍റെ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​വ​രി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​വാ​യി​രു​ന്നെ​ങ്കി​ലും അ​ത്ര സു​ഖ​ക​ര​മാ​യ അ​വ​സ്ഥ​യ​ല്ല പ​ല​ർ​ക്കു​മു​ള്ള​ത്. ശ്വ​സ​ന​പ​ഥ​ത്തി​ന്‍റെ ഊ​ർ​ധ്വ​ഭാ​ഗ​ത്താ​ണ് ഒ​മി​ക്രോ​ൺ ബാ​ധി​ച്ച​വ​രി​ൽ കു​ടു​ത​ൽ പേ​രി​ലും കു​ഴ​പ്പ​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ​ത​ന്നെ കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക​ണ്ട​തു​പോ​ലെ ന്യു​മോ​ണി​യ ഉ​ണ്ടാ​കു​വാ​നു​ള്ള സാ​ദ്ധ്യ​ത​യും കു​റ​വാ​യി​രു​ന്നു.

ആ​ധു​നി​ക​ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ​ക്ക് ശ്വാ​സം​മു​ട്ട​ലി​നു​ള്ള ഇ​ൻ​ഹേ​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക​ളും ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​ന് ന​ൽ​കു​ന്ന ഗു​ളി​ക​ക​ളും മ​ൾ​ട്ടി വി​റ്റാ​മി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​ളി​കക​ളും ചി​കി​ത്സ​യാ​യി ന​ൽ​കു​ന്ന​താ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. അ​ത്ത​രം ചി​കി​ത്സ​ക​ൾ ഒ​മി​ക്രോ​ൺ ബാ​ധി​ത​രി​ൽ അ​ത്ര​യൊ​ന്നും വേ​ണ്ടി​വ​ന്നി​ല്ല.

കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ശ​രി​യാ​യി മ​ന​സി​ലാ​ക്കു​ന്ന​തി​നും ചി​കി​ത്സ കൂ​ടു​ത​ൽ കൃ​ത്യ​മാ​ക്കു​ന്ന​തി​നും ഇ​പ്പോ​ൾ സാ​ധി​ച്ചി​ട്ടു​ണ്ട്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ കോ​വി​ഡ് ബാ​ധി​ത​രെ​ക്കു​റി​ച്ച് ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന ആ​ശ​ങ്ക​ക​ൾ മാ​റി കൂ​ടു​ത​ൽ കൃ​ത്യ​ത കൈ​വ​ന്നു​വെ​ന്ന് പ​റ​യാം. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481